ഏകദിന ക്രിക്കറ്റ്‌; റെക്കോർഡ് നേട്ടവുമായി സ്മൃതി മന്ധാന

ബെംഗളൂരു: ദക്ഷിണാഫ്രിക്കക്ക് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മാച്ചിൽ റെക്കോർഡ് നേട്ടവുമായി സ്‌മൃതി മന്ധാന. ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടിയ വനിതാ താരമെന്ന നേട്ടമാണ് സ്‌മൃതി മന്ധാന സ്വന്തമാക്കിയത്. മിതാലി രാജിന്റെ പേരിലായിരുന്നു ഇതുവരെ ഈ നേട്ടം. ഇതിനോട് ഒപ്പമെത്തിയിരിക്കുകയാണ് സ്‌മൃതി മന്ധാനയും.

ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നടന്ന ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ 120 പന്തുകൾ നേരിട്ട സ്‌മൃതി 136 റൺസെടുത്താണ് പുറത്തായത്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യൻ വൈസ് ക്യാപ്റ്റന്റെ ഏഴാം സെഞ്ചുറിയാണിത്. 84 ഇന്നിങ്‌സുകളിൽ നിന്നാണ് മിതാലി രാജിന്റെ റെക്കോർഡിനൊപ്പം സ്‌മൃതി മന്ധാനയുമെത്തിയത്. തുടർച്ചയായി രണ്ട്‌ ഏകദിന മത്സരങ്ങളിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം കൂടിയാണ് സ്‌മൃതി മന്ധാന.

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മൽസരത്തിൽ സ്മൃതി 127 പന്തുകളിൽ നിന്ന് 117 റൺസെടുത്തിരുന്നു. ഇതേ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും സെഞ്ചുറി തികച്ചിരുന്നു. 88 പന്തിൽ 103 റൺസെടുത്ത ഹർമൻ പുറത്താകാതെ നിന്നു. ഹർമൻ പ്രീത് കൗറിന്റെ ഏകദിന കരിയറിലെ ആറാം സെഞ്ചുറിയാണിത്. മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 325 റൺസ് നേടി.

TAGS: BENGALURU UPDATES| SPORTS
SUMMARY: Smruti mandana creates record in second odi match

Hot this week

വിദ്യാ‌ർഥികൾക്ക് ആശ്വാസം; പുനർമൂല്യനിർണയവുമായി ബന്ധപ്പെട്ട പോർട്ടൽ പ്രവർത്തനക്ഷമമാക്കി സിബിഎസ്ഇ

ന്യൂഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ളാസ് ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ വീണ്ടും...

സംസ്ഥാനത്ത് ഇന്ന് പരക്കെ കനത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; 12 ജി​ല്ല​ക​ളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് ഇ​ന്നും വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത. സം​സ്ഥാ​ന​ത്ത് 12 ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന്...

എറണാകുളത്തേക്കും കാസറഗോട്ടേക്കും ‘പല്ലക്കി’ല്‍ യാത്ര ചെയ്യാം; പ്രതിദിന സര്‍വീസുമായി കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് എറണാകുളം, കാസറഗോഡ് എന്നിവിടങ്ങളിലേക്കു പ്രതിദിന നോൺ എസി...

വിജയപുരയില്‍ 6 പേരെ വെടിവച്ച് കൊന്ന കേസ്; 12 പേർ അറസ്റ്റിൽ

ബെംഗളൂരു: വിജയപുര ജില്ലയിലെ ഗോവിന്ദപുരയില്‍ സ്വത്തു തർക്കന്റെ പേരിൽ ഒരേ കുടുംബത്തിലെ...

ഏക സിവിൽകോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്

ഭോപ്പാൽ: സംസ്ഥാനത്ത് ഉടൻ തന്നെ ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് മധ്യപ്രദേശ്...

ഇന്ദിരാബാലന് കഥാരംഗം സാഹിത്യ അവാർഡ്

ബെംഗളൂരു: മികച്ച മലയാള കവിതാ ഗ്രന്ഥത്തിനുള്ള 2025ലെ കഥാരംഗം സാഹിത്യ അവാര്‍ഡിന്...

ഇനി ‘സ്വതന്ത്രൻ’ അല്ല; സിപിഎമ്മിൽ അംഗത്വമെടുക്കാൻ ഒരുങ്ങി കെ ടി ജലീൽ

മലപ്പുറം: സി.പി.എമ്മില്‍ അംഗത്വമെടുക്കാന്‍ മുന്‍ മന്ത്രി കെ.ടി. ജലീല്‍. ഇക്കാര്യത്തിലുള്ള താത്പര്യം...

വീണ്ടും യുദ്ധകാഹളം; ലെബനാനിലെ ഇസ്രയേൽ ആക്രമണത്തെ തുടര്‍ന്നു യു.എസുമായുള്ള സമാധാന ചർച്ചകൾ നിർത്തിവെച്ച് ഇറാൻ

തെഹ്‌റാൻ: പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും ഇറാൻ നിർത്തിവെച്ചതായി...

Related Articles

Popular Categories