ഗാങ്ടോക്ക്: നദിയില്‍ റാഫ്റ്റ് പരിശീലനത്തിനിടെ അപകടത്തില്‍പ്പെട്ട് സൈനികന് ദാരുണാന്ത്യം. തിങ്കളാഴ്ച സിക്കിമിലെ പാക്ക്യോങ് ജില്ലയില്‍ ടീസ്റ്റ നദിയില്‍ നടന്ന പരിശീലനത്തിനിടെയാണ് സംഭവം. 191 ആർട്ടിലറി റെജിമെന്റിലെ ലാൻസ് നായ്ക് രാജശേഖർ ആണ് മരിച്ചത്. തിങ്കളാഴ്ച നടന്ന വാർഷിക റാഫ്റ്റിങ് പരിശീലനത്തിനിടെയാണ് അപകടമുണ്ടായത്.
ബർദാങ്ങിനും രംഗ്‌പോ മൈനിങ്ങിനും ഇടയിലായിരുന്നു പരിശീലനം. പരിശീലനത്തിനിടെ റാഫ്റ്റ് തകർന്നുകിടന്ന പാലത്തില്‍ ഇടിച്ച് മറിയുകയും ലാൻസ് നായ്ക് രാജശേഖർ ഒഴുക്കില്‍പ്പെടുകയുമായിരുന്നു. ടീസ്റ്റ റെസ്‌ക്യൂ സെന്ററിലെ സംഘത്തോടൊപ്പം സൈന്യം ഉടൻ തന്നെ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.
ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ പശ്ചിമബംഗാളിലെ കലിംപോങ് ജില്ലയിലെ താർഖോലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. 2023ലെ പ്രളയത്തിലാണ് ഇരുമ്പുപാലം തകർന്നത്.
SUMMARY: Soldier dies tragically after raft capsizes during training in river














