ബെംഗളൂരു: അച്ഛനെ കൊന്ന് മൃതദേഹം പുഴയിൽ തള്ളിയ സംഭവത്തിൽ മകന്‍ അറസ്റ്റിൽ. കുടക് കുശാൽ നഗർ റൂറൽ പോലീസ് പരിധിയിലെ ചിക്കബെട്ടഗേരി കുടുമംഗലൂർ നിവാസി മഞ്ജണ്ണ (56) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ കെ.എം. ചന്ദ്രശേഖറിനെ (28) ആണ് കുശാൽ നഗർ റൂറൽ പോലീസ് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.
സ്വത്തുമായി ബന്ധപ്പെട്ട സംസാരത്തിനിടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് ചന്ദ്രശേഖറിന്റെ അടിയേറ്റ് മഞ്ജണ്ണ കൊല്ലപ്പെടുകയുമായിരുന്നു. മൃതദേഹം പിന്നീട് പുഴയിൽ തള്ളുകയായിരുന്നു. മരണത്തിൽ സംശയം തോന്നിയ മഞ്ജണ്ണയുടെ ഭാര്യ പോലീസിൽ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
SUMMARY: Son arrested for killing father and dumping his body in river