കാസറഗോഡ്: തര്‍ക്കത്തിനിടെ കെട്ടിട ഉടമയെ തള്ളിയിട്ടു കൊന്ന കരാറുകാരന്‍ അറസ്റ്റിലായതിനു പിന്നാലെ കരാറുകാരന്റെ മകന്‍ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍. കാഞ്ഞങ്ങാട് റോയി ജോസഫ് കൊലക്കേസിലെ പ്രതി നരേന്ദ്രന്റെ മകന്‍ കാശിനാഥനെയാണ് കാഞ്ഞങ്ങാട് പുല്ലൂരിലെ ക്ഷേത്ര കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്ലസ് വണ്‍ വിദ്യാര്‍ഥിയായ കാശിനാഥന്റെ മരണം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നരേന്ദ്രനെ ഇന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാശിനാഥന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
SUMMARY: Son found dead in pond after father arrested in murder case