ബെംഗളൂരു: ബെംഗളൂരുവിനും തിരുവനന്തപുരം നോർത്തിനും ഇടയിൽ ഇരുഭാഗങ്ങളിലേക്കും സർവീസ് നടത്തുന്ന ആറ് പ്രതിവാര സ്പെഷൽ ട്രെയിനുകൾ ഡിസംബർ വരെ നീട്ടിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു. സ്റ്റോപ്പുകളിലും സമയക്രമത്തിലും മാറ്റമില്ല. ട്രെയിനുകളിൽ ബുക്കിങ് ആരംഭിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
സര്‍വീസ് നീട്ടിയ ട്രെയിനുകള്‍ :
▪️ ട്രെയിൻ നമ്പർ 06555/06556
ബെംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06555 ഡിസംബർ 26 വരെയും തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരു എസ്എംവിടിയിലേക്കു ശനിയാഴ്ചകളിൽ സർവിസ് നടത്തുന്ന ട്രെയിൻ നമ്പർ 06556 ഡിസംബർ 28 വരെയും സര്‍വീസ് ദീര്‍ഘിപ്പിച്ചു.
▪️ട്രെയിൻ നമ്പർ 06523/06524
ബെംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06523 ഡിസംബർ 29 വരെയും തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരു എസ്എംവിടിയിലേക്കു ചൊവാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06524 ഡിസംബർ 30 വരെയും നീട്ടിയിട്ടുണ്ട്.
▪️ ട്രെയിൻ നമ്പർ 06547/06548
ബെംഗളൂരു എസ്എംവിടിയിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്ക് ബുധനാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06547 ഡിസംബർ 24 വരെയും തിരുവനന്തപുരം നോർത്തിൽ നിന്ന് ബെംഗളൂരു എസ്എംവിടിയിലേക്കു വ്യാഴാഴ്ചകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 06548 ഡിസംബർ 25 വരെയും നീട്ടിയിട്ടുണ്ട്.
SUMMARY: Six special trains on Bengaluru-Thiruvananthapuram North route extended till December