ബെംഗളൂരു: ശ്രീനാരായണ സമിതി കര്‍ക്കടക വാവുബലി കൂപ്പണ്‍ വിതരണം സമിതി ഓഫീസില്‍ വച്ച് പ്രസിഡന്റ് എന്‍ രാജമോഹനന്‍, ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍, ജോയിന്റ് ട്രഷറര്‍ അനൂപ് എ.ബി എന്നിവര്‍ വാവുബലി കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലോലമ്മ സത്യവാന് നല്‍കി ഉദ്ഘാടനം ചെയ്തു. വാവുബലിയ്ക്കുള്ള കൂപ്പണുകള്‍ സമിതി ഓഫീസിലും, അള്‍സൂരു ഗുരുമന്ദിരത്തിലുമായി രാവിലെ 6 മണിമുതല്‍ വൈകിട്ട് 8 മണി വരെ ലഭ്യമാണ്.
ജൂലൈ 24-ം തിയതി നടക്കുന്ന കര്‍ക്കിടക വാവുബലിയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സമിതി ഭാരവാഹികള്‍ അറിയിച്ചു. ജാതി-മത ഭേദമന്യേ 5000 ല്‍ പരം ആളുകളെ പ്രതീക്ഷിച്ചുകൊണ്ടുള്ള ഒരുക്കങ്ങളാണ് സമിതി പൂര്‍ത്തീകരിച്ചിട്ടുള്ളതെന്നു സമിതി ജനറല്‍സെക്രട്ടറി എം കെ രാജേന്ദ്രന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പരുകള്‍ 080-25510277, 25548133, 9916480089,7829510474, 9902733246.
SUMMARY: Sree Narayana Samiti distributes Vavubali coupons