LATEST NEWS

ശ്രീമുത്തപ്പൻ സേവാസമിതി ട്രസ്റ്റ് 17-ാമത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് തുടക്കം

ബെംഗളൂരു: ശ്രീമുത്തപ്പൻ സേവാസമിതിട്രസ്റ്റിന്റെ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന 17-ാമത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് തുടക്കമായി. കല്യാൺ നഗർ ഹൊരമാവ് അഗ്റ റെയിൽവേ ഗേറ്റിന് സമീപത്തെ ഉത്സവനഗരിയിൽ നേർച്ച വെള്ളാട്ടം, ഘോഷയാത്ര എന്നിവ നടന്നു. സാംസ്കാരിക പരിപാടി നടിയും ഗായികയുമായ വിനയ പ്രസാദ് ഉദ്ഘാടനം ചെയ്തു. ടോപ് സിംഗർ ഫെയിം അതിഥി ആൻഡ് അനന്യ എന്നിവർ പങ്കെടുത്ത ശ്രീ മുത്തപ്പന്റെ ചരിത്രം ആസ്പദമാക്കിയുള്ള  ദൃശ്യ നൃത്താവിഷ്ക്കാരവും അരങ്ങേറി.

ഞായറാഴ്ച രാവിലെ ഒൻപതിന് ശ്രീമുത്തപ്പൻ തിരുവപ്പന തിറ, ഉച്ചയ്ക്ക് 11-ന് സാംസ്ക്കാരിക സമ്മേളനം, 11.30-ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്സിയുടെ മുഖ്യപ്രഭാഷണം, 12-ന് മഹാ അന്നദാനം.ഉച്ചയ്ക്ക് രണ്ടുമുതൽ ശ്രീ രാഗ്, ബൽറാം, അനുശ്രീ അനിൽ, നന്ദ എന്നിവർ നയിക്കുന്ന ഭക്തിഗാനസുധ. തുടർന്ന് നൃത്തനൃത്യങ്ങൾ. രാത്രി ഒൻപതിന് കൂപ്പൺ നറുക്കെടുപ്പ്. പത്തിന് തിരുമുടിയഴിക്കൽ, തുടർന്ന് കൊടിയിറക്കം. ഞായറാഴ്ച ശ്രീമുത്തപ്പൻ്റെ മടിയിലിരുത്തി പിഞ്ചുകുട്ടികൾക്ക് ചോറൂണ് ചടങ്ങ് നടക്കും. ചോറൂണിന് 7406966660 എന്ന നമ്പറിൽ ബന്ധപ്പെടണം.
SUMMARY: Sreemuthappan Seva Samithi Trust begins Thiruvappana Mahotsavam

NEWS DESK

Recent Posts

ബസുകളിൽ ഇനി കെഎസ്ആർടിസിയുടെ സ്വന്തം ‘KL 15’ കുടിവെള്ളം’; ഡി​പ്പോ​ക​ളി​ലും ബ​സു​ക​ളി​ലും വിതരണം തുടങ്ങുന്നു

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ബസുകളിൽ 'കെ.എൽ. 15' എന്നപേരിൽ കുറഞ്ഞ വിലയ്ക്ക് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി ഡി​​​പ്പോ​​​ക​​​ളി​​​ലും ബ​​​സു​​​ക​​​ളി​​​ലും ഉടന്‍ ആരംഭിക്കും.…

7 hours ago

മുങ്ങിമരണങ്ങള്‍ കൂടുന്നു; കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി വെള്ളച്ചാട്ടങ്ങളിൽ പ്രവേശനം നിരോധിച്ചു

ബെംഗളൂരു: വേനലവധിക്കാല തിരക്കിന് മുന്നോടിയായി മുങ്ങിമരണങ്ങളും സുരക്ഷാ ലംഘനങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നു ശ്രീരംഗപട്ടണയിലെ കാവേരി നദിക്കരയിലുള്ള ബാലമുരി, എഡമുരി…

7 hours ago

കരിപ്പൂരിൽ ചോക്ലേറ്റിനുള്ളിൽ കടത്തിയ ഒന്നരക്കോടിയുടെ മയക്കുമരുന്ന് പിടികൂടി; പോലീസുകാരനും കസ്റ്റഡിയിൽ

കരിപ്പൂർ: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന്‌ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരൻ പിടിയിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആർഐ…

8 hours ago

‘വനിതാ സംവരണ ബിൽ പാസാകാത്തതിൽ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നു, പ്രതിപക്ഷ പാർട്ടികളുടെ സ്വാര്‍ഥത ബില്ലിനെ പരാജയപ്പെടുത്തി’; മോദി

ന്യൂഡല്‍ഹി: വനിത സംവരണ ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതില്‍ രാജ്യത്തെ സ്ത്രീകളോട് മാപ്പുചോദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ്, ഡി.എം.കെ, ടി.എം.സി…

8 hours ago

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…

8 hours ago

ദുബൈയിൽ മലയാളി യുവാവ് കുത്തേറ്റ്​ മരിച്ചു

ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട്​ ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…

8 hours ago