
ബെംഗളൂരു: ശ്രീമുത്തപ്പൻ സേവാസമിതിട്രസ്റ്റിന്റെ രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന 17-ാമത് ശ്രീ മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് തുടക്കമായി. കല്യാൺ നഗർ ഹൊരമാവ് അഗ്റ റെയിൽവേ ഗേറ്റിന് സമീപത്തെ ഉത്സവനഗരിയിൽ നേർച്ച വെള്ളാട്ടം, ഘോഷയാത്ര എന്നിവ നടന്നു. സാംസ്കാരിക പരിപാടി നടിയും ഗായികയുമായ വിനയ പ്രസാദ് ഉദ്ഘാടനം ചെയ്തു. ടോപ് സിംഗർ ഫെയിം അതിഥി ആൻഡ് അനന്യ എന്നിവർ പങ്കെടുത്ത ശ്രീ മുത്തപ്പന്റെ ചരിത്രം ആസ്പദമാക്കിയുള്ള ദൃശ്യ നൃത്താവിഷ്ക്കാരവും അരങ്ങേറി.
ഞായറാഴ്ച രാവിലെ ഒൻപതിന് ശ്രീമുത്തപ്പൻ തിരുവപ്പന തിറ, ഉച്ചയ്ക്ക് 11-ന് സാംസ്ക്കാരിക സമ്മേളനം, 11.30-ന് സ്വാമി ഗുരുരത്നം ജ്ഞാനതപസ്സിയുടെ മുഖ്യപ്രഭാഷണം, 12-ന് മഹാ അന്നദാനം.ഉച്ചയ്ക്ക് രണ്ടുമുതൽ ശ്രീ രാഗ്, ബൽറാം, അനുശ്രീ അനിൽ, നന്ദ എന്നിവർ നയിക്കുന്ന ഭക്തിഗാനസുധ. തുടർന്ന് നൃത്തനൃത്യങ്ങൾ. രാത്രി ഒൻപതിന് കൂപ്പൺ നറുക്കെടുപ്പ്. പത്തിന് തിരുമുടിയഴിക്കൽ, തുടർന്ന് കൊടിയിറക്കം. ഞായറാഴ്ച ശ്രീമുത്തപ്പൻ്റെ മടിയിലിരുത്തി പിഞ്ചുകുട്ടികൾക്ക് ചോറൂണ് ചടങ്ങ് നടക്കും. ചോറൂണിന് 7406966660 എന്ന നമ്പറിൽ ബന്ധപ്പെടണം.
SUMMARY: Sreemuthappan Seva Samithi Trust begins Thiruvappana Mahotsavam






