ബെംഗളൂരു: മെെസൂരു സെന്റ് ഫിലോമിന കോളേജില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ മുന്നോടിയായി ക്രിസ്മസ് കേക്ക് നിര്‍മാണത്തിന് തുടക്കം കുറിച്ചു. കോളേജിലെ ടൂറിസം ആന്റ് ഹോട്ടൽ മാനേജ്മെന്റ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് കേക്ക് മിക്സിങ്ങ് തുടങ്ങിയത്. കോളേജില്‍ നടന്ന ചടങ്ങില്‍ കേളേജ് റെക്ടര്‍ റവ. ഫാ. ഡോ. ലൂര്‍ധ് പ്രസാദ് ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റാലിറ്റി വകുപ്പ് മേധാവിയും, വിദേശ രാജ്യങ്ങളിൽനിന്ന് ബേക്കിങ് പഠനം പൂർത്തിയാക്കി ഈ മേഖലയിൽ 30 വർഷത്തിലധികം അനുഭവ പരിചയമുള്ള മലയാളിയായ സി.വി. രഞ്ജിത്താണ് കേക്ക് നിര്‍മാണത്തിന് നേതൃത്വം നൽകുന്നത്. വിവിധ തരത്തിലുള്ള അറുനൂറ് കിലേ ഡ്രെെ ഫ്രൂട്ട് ഒന്നിച്ച് കുഴച്ച് സംരക്ഷിച്ച് വെക്കും. ഏകദേശം 2,000 കിലോ പ്ലം കേക്ക്, ക്രിസ്മസ് ഫ്രൂട്ട് കേക്ക് എന്നിവ ഉണ്ടാക്കുവാനാണിത് മിക്സ് ചെയ്തു വെച്ചതെന്നും ഗുണമേന്മയുള്ള കേക്ക് ഉണ്ടാക്കുവാനായി എന്തൊക്കെ കാര്യങ്ങള്‍ മുന്‍കൂട്ടി ശ്രദ്ധിക്കണമെന്നുമൊക്കെ സി.വി.രഞ്ജിത്ത് വിശദീകരിച്ചു. ഡിസംബര്‍ 10ന് ശേഷം ആവശ്യാനുസരണം കേക്ക് നിര്‍മ്മാണം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
പ്രിന്‍സിപ്പാള്‍ ഡോ. രവി. ജെ.ഡി. സല്‍ദാന, വെെസ് പ്രിന്സിപ്പാല് പ്രൊ. പ്രകാശ് കുട്ടിനോ, അക്കാദമി ഡീന്‍ പ്രൊ. ആനന്ദ്, പി യു കോളേജ് പ്രിന്സിപ്പാല് പ്രൊ. സുനില്‍ ഡിസൂസ, ഐക്യുഎസി കോര്‍ഡിനേറ്റര്‍ പ്രൊ. തോമസ് ഗുണശീലന്, എക്സാം കണ്‍ട്രാളര്‍ ഡോ. റീന ഫ്രാന്‍സിസ്, പിജി റിസര്‍ച്ച് സെന്റര്‍ കോഡിനേറ്റര്‍ ഡോ. നൂര്‍ മുബാഷിര്‍, മലയാളം വിഭാഗം മേധാവി. പ്രൊ. ബാബു പച്ചോലക്കല്‍, എം.ബി.എ വകുപ്പ് മേധാവി ഡോ. ഐസക്ക് ജോര്‍ജ്ജ്, എം.സി.എ വകുപ്പ് മേധാവി ഡോ. റീനമോള്, പി ജി, യുജി വിവിധ വകുപ്പ് മേധാവികള്‍ മറ്റു ഫാക്കല്റ്റികള്, ടൂറിസം ആന്റ് ഹോസ്പ്പിറ്റാലിറ്റി വകുപ്പ് വിദ്യാര്‍ഥികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.















