ചെന്നൈ: വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ. തമിഴ്നാട് ഹൈക്കോടതി മുൻ ജഡ്ജി അരുൺ ജഗതീശൻ അന്വേഷിക്കും. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം നൽകിയിരിക്കുന്നത്.
കരൂരിലെ വേലുച്ചാമിപുരത്ത് ശനിയാഴ്ച രാത്രി 7.20ഓടെ വിജയ് പ്രസംഗിക്കുന്നതിനിടെയാണ് സംഭവം. വിജയ് എറിഞ്ഞുനൽകിയ കുടിവെള്ള കുപ്പികള്‍ക്കായി ആളുകള്‍ തിരക്കുകൂട്ടിയതാണ് വലിയ ദുരന്തത്തിലേക്ക് വഴിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ 39 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇതിൽ 8 കുട്ടികളും 17 സ്ത്രീകളും ഉൾപ്പെടുന്നു. സംഭവത്തിൽ സംഘാടകർക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
SUMMARY: Stampede in Karur; Tamil Nadu government announces judicial inquiry