ഇന്നും ഇരുട്ടില്‍ തന്നെ; സംസ്ഥാനത്ത് പവർകട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകുന്നേരം 7 നും രാത്രി 12 നും ഇടയിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് കെഎസ്ഇബിയുടെ അറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണ്. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഭാഗികമായ വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.

അതേസമയം, വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാകാത്ത അടിയന്തര സാഹചര്യമെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി . മുന്‍ വര്‍ഷത്തെക്കാള്‍ ഉപയോഗം കൂടുകയും ആഭ്യന്തര ഉൽപാദനം കുറയുകയും ചെയ്തു. വൈദ്യുതി വിപണിയിലെ വിലക്കയറ്റവും ,വേനൽക്കാലത്ത് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കടം വാങ്ങിയ 530 മെഗാവാട്ട് മടക്കി നൽകേണ്ടി വരുന്നതും പ്രതിസന്ധിക്ക് കാരണമായെന്നും മന്ത്രി വിശദീകരിച്ചു. പ്രതിസന്ധി പരിഹരിക്കാൻ എല്ലാ ഇടപെടലും നടത്തുമെന്നും മന്ത്രി പറഞ്ഞു. അതിനിടെ വിഷയത്തിൽ വിമർശനം ശക്തമാക്കുകയാണ് പ്രതിപക്ഷം.
SUMMARY: Still in darkness; power cuts will continue in the state

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അമ്മയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് പ്രതി അശ്വതി അച്ചു പിടിയില്‍

തിരുവനന്തപുരം: സ്വത്ത്‌ തർക്കത്തെ തുടർന്ന് അമ്മയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച...

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ മോദി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു; അഭിജീത് ദീപ്‌കെ

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര...

ജര്‍മ്മനിയില്‍ 3 മലയാളികളുടെ മരണം കൊലപാതകം; തീയിട്ടത് അയല്‍വാസി

ബെർലിൻ: ജര്‍മനിയില്‍ മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ തീവെപ്പിന് കാരണം അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍...

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഫീസ് തുക ഇരട്ടിയായേക്കും

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി വെർച്വല്‍ ക്യൂ ബുക്ക് ചെയ്യുന്ന ഭക്തർ ഇനി...

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

കോഴിക്കോട്: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ്റെ സന്ദർശനത്തോട് അനുബന്ധിച്ച്‌ കോഴിക്കോട് നഗരത്തിലെ വിദ്യാഭ്യാസ...

സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഇന്ന് 22...

മാസപ്പടി കേസില്‍ പിണറായി വിജയന് തിരിച്ചടി; അപ്പീലിന് ഹൈക്കോടതി അനുമതിയില്ല

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ പിണറായി വിജയനും പി...

ടോമിൻ ജെ. തച്ചങ്കരിക്ക് ആശ്വാസം; അനധികൃത സ്വത്ത് സമ്പാദനക്കേസിലെ തടവ് ശിക്ഷ മരവിപ്പിച്ച്‌ ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരിക്ക്...

Related Articles

Popular Categories