പുരി: ഒഡീഷയിലെ പുരിയില്‍ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിക്കുകയും നൂറോളം ഭക്തര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, കനത്ത തിരക്കിനിടയില്‍ കഠിനമായ ശ്വസതടസ്സം അനുഭവപ്പെട്ട ഒരു ഭക്തനെ ഉടന്‍ തന്നെ പുരി ജില്ലാ ആസ്ഥാന ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.വ്യാഴാഴ്ച ഉച്ചയോടെ രഥം വലിക്കുന്ന ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടയിലാണ് രാജ്യം ഉറ്റുനോക്കിയ ഈ ആവേശയാത്രയെ കണ്ണീരിലാഴ്ത്തിയ സംഭവം അരങ്ങേറിയത്.
ശ്രീജഗന്നാഥന്‍, ബലഭദ്രന്‍, സുഭദ്ര ദേവി എന്നിവരുടെ വിഗ്രഹങ്ങള്‍ ഭീമന്‍ മരത്തേരുകളില്‍ കയറ്റി ശ്രീമന്ദിരത്തില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള ഗുണ്ടിച്ച ക്ഷേത്രത്തിലേക്ക് ആചാരപ്രകാരം നടത്തുന്ന രഥയാത്രയാണ് പുരിയിലേത്. ഒമ്പത് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍, ഭക്തര്‍ വലിയ മരച്ചക്രം ഘടിപ്പിച്ച രഥങ്ങള്‍ വടം ഉപയോഗിച്ച് വലിക്കുന്നു. ഇത് പാപങ്ങളില്‍ നിന്ന് മോചനം നല്‍കുമെന്നും പുണ്യം ലഭിക്കുമെന്നുമാണ് ഐതിഹ്യം
കോടിക്കണക്കിന് ഭക്തര്‍ ഒത്തുചേരുന്ന പുരി രഥയാത്രയില്‍ ഇത്തവണയും ദര്‍ശനത്തിനായി ജനലക്ഷങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്ര പരിസരത്തെ തിരക്ക് പൂര്‍ണ്ണമായും അധികൃതരുടെ കൈവിട്ടുപോവുകയായിരുന്നു. അനിയന്ത്രിതമായ ഈ ജനത്തിരക്കിനെ തുടര്‍ന്ന് ഒട്ടനവധി ഭക്തര്‍ക്ക് കടുത്ത ശ്വാസംമുട്ടലും മറ്റ് ഗുരുതരമായ ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. തിരക്കില്‍ പെട്ട് നിലത്തുവീണ ഭക്തരുടെ മുകളിലൂടെ മറ്റ് ആളുകള്‍ ചവിട്ടി നീങ്ങിയതാണ് പരുക്കുകളുടെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്.
കടുത്ത ശാരീരിക അസ്വസ്ഥതകളും പരിക്കുകളുമുള്ള നൂറോളം പേരെ നിലവില്‍ പുരിയിലെ വിവിധ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരില്‍ ചിലരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നാണ് മെഡിക്കല്‍ സംഘം നല്‍കുന്ന സൂചന. പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ അടിയന്തര സൗജന്യ ചികിത്സയും മികച്ച പരിചരണവും ലഭ്യമാക്കാന്‍ ഒഡിഷ സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പ് അധികൃതരും അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പുരി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങളും പോലീസിന്റെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
SUMMARY: Huge stampede during Puri Jagannath Rath Yatra; One dead, around 100 injured
















