ഇടുക്കി: ഇടുക്കി കരിമ്പനയില്‍ തെരുവുനായ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. കരിമ്പന റോഡില്‍ വൈകിട്ട് നാലോടെയാണ് സംഭവം. കടിയേറ്റ നാലുപേരെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽപ്രവേശിപ്പിച്ചു. തടിയമ്പാട്, പ്രേതക്കുടി പ്രദേശവാസികളായ വയോധികരാണ് കടിയേറ്റവരെല്ലാം.
മൂന്ന് പേരുടെ കൈക്കും ഒരാള്‍ക്ക് കണ്ണിന് താഴെയുമാണ് കടിയേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പ്രദേശത്ത് നായ ആക്രമണം രൂക്ഷമാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
SUMMARY: Stray dog attack; Four elderly people bitten in Karimpana, Idukki
SUMMARY: Stray dog attack; Four elderly people bitten in Karimpana, Idukki