കണ്ണൂർ: വടകരയില്‍ പത്തോളം പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. കോട്ടക്കടവ്, കരിമ്പനപ്പാലം, റെയില്‍വെ സ്റ്റേഷന്‍, പോലീസ് സ്റ്റേഷന്‍ പരിസരം, എടോടി റോഡ് എന്നിവിടങ്ങളില്‍ നിന്നാണ് നായ പത്തോളം പേരെ കടിച്ച് പരുക്കേല്‍പിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. രാത്രി രണ്ട് പേരെ കൂടി ആക്രമിച്ചു. പരുക്കേറ്റവരെ വടകര ഗവണ്‍മെന്റ് ആശുപത്രിയിലും സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
SUMMARY: Stray dog attacks in Vadakara; 10 people injured