മനില: ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തി. മിന്‍ഡനാവോ മേഖലയിലെ മനായിൽനിന്ന് 20 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാവിലെ 9.43-നായിരുന്നു ഭൂചലനമുണ്ടായത്. ഇതോടെ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയും സമീപ തീരപ്രദേശങ്ങളിലെ ജനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ നിർദേശിക്കുകയും ചെയ്തു.
തുടർ ഭൂചലനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഫിവോൾക്‌സ് ഏജൻസി മുന്നറിയിപ്പ് നൽകി. 10 കിലോമീറ്റർ (6 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
SUMMARY: Strong 7.6 magnitude earthquake hits Philippines; tsunami warning issued