പുല്‍പ്പള്ളി: കോളേജ് വിട്ട് കൂട്ടുകാരോടൊപ്പം ഹോസ്റ്റലിലേക്ക് നടന്ന് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ എംഎസ്‌സി മൈക്രോ ബയോളജി വിദ്യാര്‍ത്ഥിനി 23 കാരിയായ ഹസ്‌നീന ഇല്യാസ് ആണ് മരിച്ചത്. മലപ്പുറം വണ്ടൂര്‍ സ്വദേശിനിയാണ്.
വൈകീട്ട് കോളേജ് വിട്ട് ഹോസ്റ്റലിലേക്ക് നടന്നുപോകവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീഴുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം കുഴഞ്ഞു വീണതിനെ തുടര്‍ന്ന് സഹപാഠികളും കോളേജ് അധികൃതരും ചേര്‍ന്ന് ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
SUMMARY: Student collapses and dies while walking with friends after leaving college














