ബെംഗളൂരു: ചിക്കമഗളൂരു ജില്ലയില്‍ അന്ധവിശ്വാസത്തെ ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് തലക്കടിച്ച് കൊന്ന് കുഴല്‍ക്കിണറിലിട്ടു മൂടി. കടൂര്‍ സ്വദേശിയായ വിജയ് ആണ് ഭാര്യ ഭാരതി (28)യെ കൊലപ്പെടുത്തി മൃതദേഹം കുഴല്‍ക്കിണറിലിട്ട് കോണ്‍ക്രീറ്റിട്ട് മൂടിയത്. അന്ധവിശ്വാസത്തെ തുടര്‍ന്ന് ഇയാള്‍ പതിവായി വീട്ടില്‍ ദുര്‍മന്ത്രവാദമടക്കം ചെയ്തിരുന്നു. ഇത് ഭാരതി ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്തെ തുടര്‍ന്നാണ് ഭാരതിയെ വിജയ് തലക്കടിച്ച് കൊലപ്പെടുത്തിയത്.
ഒന്നര മാസങ്ങള്‍ക്ക് മുമ്പ് ഭാര്യയെ കാണാനില്ല എന്ന് കാണിച്ച് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ഇയാള്‍ ഭാര്യയെ തല്ലിക്കൊന്നതാണെന്ന് വ്യക്തമായത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. മൃതദേഹം അടക്കം ചെയ്ത സ്ഥലവും കാണിച്ചു നല്‍കി. പോലീസ് പരിശോധനയില്‍ വീടിന് സമീപത്തെ കൃഷി സ്ഥലത്തോട് ചേര്‍ന്നുള്ള കുഴല്‍ക്കിണറില്‍ നിന്ന് മൃതദേഹം കണ്ടെത്തി.
കൊലയ്ക്കുശേഷം ഭാരതിയുടെ ആത്മാവ് പുറത്തുവരുമെന്നും അങ്ങനെ സംഭവിച്ചാല്‍ പിടിക്കപ്പെടുമെന്നും ഇയാള്‍ വിശ്വസിച്ചിരുന്നു. ഇതിനായി ഇയാള്‍ വീട്ടില്‍ പൂജകളും ദുര്‍മന്ത്രവാദം നടത്തുകയും മൃഗബലി നടത്തുകയും ചെയ്തു. ആത്മാവിനെ തളയ്ക്കാനെന്ന പേരില്‍ ഭാരതിയുടെ പേര് ചെമ്പ് തകിടിലെഴുതി ഗ്രാമീണര്‍ ആരാധിക്കുന്ന മരത്തില്‍ അടിച്ച് കയറ്റി.
ഇതിലും തൃപ്തനാകാത്ത പ്രതി ഭാര്യയുടെ ചിത്രം വീടിനകത്ത് വച്ച് കണ്ണില്‍ ആണിയും തറച്ചു. സംഭവത്തില്‍ ഇയാളുടെ മാതാപിതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ തെളിവ് നശിപ്പിക്കാനും കൊലപാതക വിവരം മറച്ചുവയ്ക്കാനും കൂട്ടുനിന്നതിനാണ് പ്രതിയുടെ അച്ഛനെയും അമ്മയെയും അറസ്റ്റ് ചെയ്തത്.
SUMMARY: Superstition took over; Man kills wife and buries her in borewell
പത്തനംതിട്ട: ശബരിമല സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്ടർ കോണ്‍ക്രീറ്റില്‍ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടില്‍ ഇറങ്ങിയ ഹെലികോപ്ടറാണ്…
മലപ്പുറം: മലപ്പുറം കോട്ടയ്ക്കലിൽ തെരുവ് നായ ആക്രമണത്തിൽ എട്ട് വയസുകാരന് പരുക്കേറ്റു. കോട്ടയ്ക്കൽ സ്വദേശി വളപ്പിൽ ലുക്മാൻൻ്റെ മകൻ മിസ്ഹാബ്…
തൃശൂർ: കേരളത്തിലെ നാട്ടാനകളിലെ സൂപ്പർ സ്റ്റാറായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വീണ്ടും റെക്കോർഡ് തുകയ്ക്ക് ഏക്കത്തിനെടുത്തു. അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂർ ദേശം…
കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് സ്ഥാപനത്തിന് മുന്നിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത് പൊലീസ്. മൂന്ന് എഫ്ഐആറുകളിലായി 361 പേർക്കെതിരെയാണ് കേസെടുത്തത്. ഡിവൈഎഫ്ഐ…
തിരുവനന്തപുരം: ടെറിട്ടോറിയല്‍ ആര്‍മിയില്‍ സോള്‍ജിയറാവാന്‍ അവസരം. മദ്രാസ് ഉള്‍പ്പെടെയുള്ള 13 ഇന്‍ഫെന്‍ട്രി ബറ്റാലിയനുകളിലായി 1426 ഒഴിവുണ്ട്. കേരളവും ലക്ഷദ്വീപും ഉള്‍പ്പെട്ട…
ബെംഗളൂരു: ബെംഗളൂരുവിലെ റോഡുകളിലെ കുഴികൾ ഒരാഴ്ചക്കകം പൂർണമായും നികത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി മുഖ്യമന്ത്രി സിദ്ധരാമയ്യ. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി…