Saturday, January 17, 2026
20.9 C
Bengaluru

തിരുവനന്തപുരത്ത് ബ്രഹ്മോസ് മിസൈല്‍ നിര്‍മാണ യുണിറ്റ്; സ്ഥലം അനുവദിക്കാൻ അനുമതി നല്‍കി സുപ്രീംകോടതി

തിരുവനന്തപുരം: ബ്രഹ്മോസ് മിസൈല്‍ നിർമാണ യൂണിറ്റ് തിരുവനന്തപുരത്ത് സ്ഥാപിക്കും. ഇതിനായി ഭൂമി വിട്ടുനല്‍കാൻ സുപ്രീംകോടതി അനുമതി നല്‍കി. നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന്റെ ഉടമസ്ഥതയിലുള്ള 180 ഏക്കർ ഭൂമിയാണ് മിസൈല്‍ നിർമാണ യൂണിറ്റിനായി ഡിആർഡിഒയ്ക്ക് കൈമാറുക. ഇവിടെ നാഷനല്‍ ഫൊറൻസിക് സയൻസ് സർവകലാശാലയും സശസ്ത്ര സീമ ബല്‍ ബറ്റാലിയന്റെ ആസ്ഥാനവും സ്ഥാപിക്കാനാണ് തീരുമാനം.

32 ഏക്കർ ഭൂമി വീതമാണ് നാഷനല്‍ ഫൊറൻസിക് സർവകലാശാലയ്ക്കും സശസ്ത്ര സീമ ബലിനും കൈമാറുന്നത്. 457 ഏക്കർ ഭൂമിയാണ് നെട്ടുകാല്‍ത്തേരി തുറന്ന ജയിലിന് ഉള്ളത്. ഇതില്‍ 200 ഏക്കർ ഭൂമി ജയിലിനായി നിലനിർത്തിയശേഷം 257 ഏക്കർ ഭൂമിയാണ് കേന്ദ്രസർക്കാരിനു കൈമാറാൻ പോകുന്നത്. ജയിലിന്റെ സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് കൈമാറണമെങ്കില്‍ സുപ്രീംകോടതിയുടെ അനുമതി ആവശ്യമാണ്.

അതിനാലാണ് സംസ്ഥാന സർക്കാർ ഭൂമി കൈമാറ്റത്തിന് സുപ്രീം കോടതിയുടെ അനുമതി തേടിയത്. ബ്രഹ്‌മോസിന്റെ വികസനത്തിനായി ഭൂമി അനുവദിക്കണമെന്ന് കേരള സർക്കാരിനോട് ഡിആർഡിഒ ആവശ്യപ്പെട്ടിരുന്നു. ഭൂമി അനുവദിക്കണമെന്ന് സശസ്ത്ര സീമ ബലും ഏറെനാളായി ആവശ്യപ്പെടുന്നുണ്ട്. തലസ്ഥാനത്തിന്റെ വികസനത്തിനു വഴിയൊരുക്കുന്ന പദ്ധതികള്‍ക്കാണ് അനുമതിയാകുന്നത്.

SUMMARY: Supreme Court approves allotment of land for Brahmos missile manufacturing unit in Thiruvananthapuram

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ഐ.എം.പി.എസ് ഇടപാടുകൾക്ക് സ​ർ​വീ​സ് ചാർജ് ഈടാക്കാനൊരുങ്ങി എസ്ബിഐ

മുംബൈ: ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള ഐ.എം.പി.എസ് (ഇമ്മീഡിയറ്റ് പേമെന്റ് സർവിസ്) ഇടപാടുകൾക്ക്...

‘അവളോടൊപ്പം, അതിജീവിതകൾക്കൊപ്പം’; ഐക്യദാർഢ്യപരിപാടി 25 ന്

ബെംഗളൂരു: സിപിഎസിയുടെയും ശാസ്ത്രസാഹിത്യ വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'അവളോടൊപ്പം, അതിജീവിതകള്‍ക്കൊപ്പം' ഐക്യദാര്‍ഢ്യ...

പ്രതിമാസ സെമിനാർ 25 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ജനുവരി 25 ന്...

കെ​വി​ൻ വ​ധ​ക്കേ​സ്; കോ​ട​തി വെ​റു​തെ​വി​ട്ട യു​വാ​വ് തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ

പു​ന​ലൂ​ർ: കെ​വി​ൻ വ​ധ​ക്കേ​സി​ൽ കോ​ട​തി വെ​റു​തെ​വി​ട്ട യു​വാ​വി​നെ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി....

ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി; പ്രഖ്യാപനവുമായി എം കെ സ്റ്റാലിൻ

ചെന്നൈ:'ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി വാഗ്ദാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ...

Topics

കെ കെ ഗംഗാധരനെ അനുസ്മരിക്കുന്നു

ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും വിവർത്തകനുമായ കെ കെ...

വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു

ബെംഗളൂരു: വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. ഹൊറമാവ് അഗരയിൽ താമസിക്കുന്ന തിരുവല്ല...

സുരക്ഷ; ചിന്നസ്വാമി സ്റ്റേഡിയത്തിൽ 350 എ‌ഐ കാമറകൾ സ്ഥാപിക്കാനൊരുങ്ങി ആര്‍സിബി

ബെംഗളൂരു: ബെംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ  300 മുതൽ 350 വരെ ആർട്ടിഫിഷ്യൽ...

ജാലഹള്ളി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് ഇന്ന് തുടക്കം

ബെംഗളൂരു: ജാലഹള്ളി സെന്റ് തോമസ് ഫൊറോന പള്ളി തിരുനാളിന് ഇന്ന് കൊടിയേറും....

കാര്‍ സൈലന്‍സറില്‍ മോഡിഫിക്കേഷന്‍ നടത്തി; മലയാളി വിദ്യാര്‍ഥിക്ക് 1.11 ലക്ഷം പിഴ

ബെംഗളൂരു: കാര്‍ സൈലന്‍സറില്‍ അമിതശബ്ദമുണ്ടാക്കുന്ന വിധത്തില്‍ മോഡിഫിക്കേഷന്‍ വരുത്തിയതിന് മലയാളി വിദ്യാര്‍ഥിക്ക്...

വൈബ്രൻ്റ് ഹ്യൂസ്; മലയാളി ചിത്രകാരന്മാരുടെ ചുമർചിത്രപ്രദർശനം 21 മുതല്‍

ബെംഗളൂരു: കർണാടക ചിത്രകലാപരിഷത്ത് ഗാലറിയിൽ ജനുവരി 21 മുതല്‍ മലയാളി ചിത്രകാരന്മാരുടെ...

ബെംഗളൂരു-കോട്ടയം റൂട്ടില്‍ സ്പെഷ്യൽ ട്രെയിൻ 

ബെംഗളുരു: പൊങ്കൽ, മകരസംക്രാന്തി അവധിയോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരു-കോട്ടയം റൂട്ടിൽ സ്പെഷ്യൽ...

നമ്മ മെട്രോയില്‍ ക്യുആർ കോഡ് അധിഷ്ഠിത പാസില്‍ പരിധിയില്ലായാത്ര; പുതിയ സംവിധാനം ഇന്ന് മുതല്‍ 

ബെംഗളൂരു: യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുന്നതിനും ഡിജിറ്റൽ ടിക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും ക്യുആർ...

Related News

Popular Categories

You cannot copy content of this page