പാലക്കാട്: കോളേജിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാൻ പോകുന്നതിനിടെ സ്‌കൂട്ടർ അപകടത്തില്‍പ്പെട്ട് അധ്യാപിക മരിച്ചു. കോയമ്പത്തൂർ സ്വകാര്യ കോളേജിലെ അധ്യാപികയായ പാലക്കാട് ചക്കാന്തറ കൈക്കുത്തുപറമ്പ് സ്വദേശി ആൻസി (36) ആണ് മരിച്ചത്.
ദേശീയപാതയില്‍ കഞ്ചിക്കോട് റെയില്‍വെ സ്‌റ്റേഷൻ ജംഗ്ഷന് സമീപത്താണ് അപകടമുണ്ടായത്. ഇടിയുടെ അഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ആൻസിയുടെ കൈ വേർപെട്ടു. ഇടിച്ച വാഹനം ഏതാണെന്ന് വ്യക്തമല്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
SUMMARY: Teacher dies after being hit by vehicle while on her way to Onam celebrations