തൃശൂർ: വിദ്വേഷ പരാമർശത്തിന് അധ്യാപികയ്ക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. തൃശൂർ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപികയ്ക്കെതിരെയാണ് കുന്നംകുളം പോലീസ് കേസെടുത്തത്.
ഓണം ഇതര മതസ്ഥരുടെ ആഘോഷമാണെന്നും സ്കൂളിൽ ഓണാഘോഷം വേണ്ടെന്നും രക്ഷിതാക്കളുടെ ഗ്രൂപ്പിൽ ഓഡിയോ സന്ദേശം ഇട്ട സംഭവത്തിലാണ് കേസ്. ഡിവൈഎഫ്ഐ നൽകിയ പരാതിയെ തുടർന്നാണ് കുന്നംകുളം പോലീസ് കേസെടുത്തത്. മതവിദ്വേഷമുണ്ടാക്കിയതിന് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയത്
SUMMARY: Teacher’s message saying no Onam celebration; Police registered a case for hate speech