നൈജർ: പശ്ചിമാഫ്രിക്കൻ രാജ്യമായ നൈജറില്‍ ഭീകരാക്രമണത്തില്‍ രണ്ട് ഇന്ത്യൻ കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഒരാളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. ജാർഖണ്ഡിലെ ബൊക്കാറോ സ്വദേശി ഗണേഷ് കർമാലി (39) ആണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. രണ്ടാമത്തെയാള്‍ ദക്ഷിണേന്ത്യൻ സംസ്ഥാനത്തുനിന്നുള്ള കൃഷ്ണൻ എന്ന് മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.
പവർ ട്രാൻസ്മിഷൻ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്ന ഇന്ത്യ ആസ്ഥാനമായുള്ള ട്രാൻസ്റെയില്‍ ലൈറ്റിംഗ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരായിരുന്നു ഇവർ. ജമ്മു കശ്മീരില്‍ നിന്നുള്ള രഞ്ജിത് സിങ്ങിനെയാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഡോസോയിലെ ഒരു നിർമ്മാണ സ്ഥലത്ത് സുരക്ഷയിലുണ്ടായിരുന്ന സൈനിക യൂണിറ്റിന് നേരെ അജ്ഞാതരായ തോക്കുധാരികള്‍ ആക്രമണം നടത്തിയപ്പോഴാണ് തൊഴിലാളികള്‍ കൊല്ലപ്പെട്ടത്.
സൈനികരെ കൂടാതെ മറ്റ് ആറ് പേർ കൂടി ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട ഇന്ത്യക്കാർ ഇലക്‌ട്രിക്കല്‍ പവർ ട്രാൻസ്മിഷൻ പ്രോജക്ടുകളില്‍ പ്രവർത്തിക്കുന്ന ഇന്ത്യ ആസ്ഥാനമായുള്ള ട്രാൻസ്റെയില്‍ ലൈറ്റിംഗ് ലിമിറ്റഡ് എന്ന കമ്ബനിയിലെ ജീവനക്കാരായിരുന്നു. 2023-ല്‍ നടന്ന സൈനിക അട്ടിമറിക്ക് ശേഷം, നൈജർ അല്‍-ഖ്വയ്ദ, ഐഎസ് തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുള്ള ഗ്രൂപ്പുകളില്‍ നിന്നുള്ള ആക്രമണങ്ങളുടെ ഭീഷണിയിലാണ്.
SUMMARY: Terrorist attack in Niger; 2 Indians killed