ടെക്‌സസ്: അമേരിക്കയിലെ ടെക്‌സസിൽ കനത്തനാശം വിതച്ച മിന്നൽ പ്രളയത്തിൽ മരണസംഖ്യ 43 ആയി. ഇവരില്‍ 15 പേര്‍ കുട്ടികളാണ്. സമ്മര്‍ ക്യാമ്പിനെത്തിയ 27 പെണ്‍കുട്ടികളെ കണ്ടെത്താനായിട്ടില്ല. ഗ്വാഡലൂപ് നദിക്കരയിലുള്ള ഹണ്ട് എന്ന ചെറുപട്ടണത്തിൽ നടന്ന വേനൽകാല ക്യാമ്പിൽ പങ്കെടുത്ത 27 പെൺകുട്ടികളടക്കം നിരവധി പേരെ കാണാതായി. തിരച്ചിലും രക്ഷാപ്രവർത്തനവും പുരോഗമിക്കുന്നു. മരണസംഖ്യ ഗണ്യമായി ഉയർന്നേക്കും. തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും തുടരുകയാണ്. ബോട്ടിലും ഹെലികോപ്ടറിലുമായി രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ടെക്‌സസ് ഗവർണർ ഗ്രെഗ് എബട്ട് അറിയിച്ചു.
Ever seen a wall of water come crashing down a river?
This is the timelapse footage of the Llano River on July 4th at 5:10pm.
This is a naturally occurring flash flood.
Mother nature is real.
pic.twitter.com/7kIf7amSdq— Tom Slocum for Texas 🇺🇸 (@slocumfortexas) July 5, 2025
മിന്നല്‍പ്രളയത്തില്‍ ഗ്വാഡല്യൂപ് നദിയില്‍ വെള്ളം ഉയര്‍ന്നത് നാശനഷ്ടങ്ങള്‍ക്കിടയാക്കി. പ്രളയത്തില്‍ പെട്ട 237 പേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ പെയ്ത പേമാരിയില്‍ ഗ്വാഡല്യൂപ് നദിയിലെ ജലനിരപ്പ് 2 മണിക്കൂര്‍ കൊണ്ട് 6.7 മീറ്റര്‍ വരെ ഉയര്‍ന്നിരുന്നു.
Please do not victim shame: This is what a Texas hill Country flash flood looks like. pic.twitter.com/3m5VcvJHCY
— Houston Flood (@houston_flood) July 5, 2025
വീടുകളും വാഹനങ്ങളും മരങ്ങളും വെള്ളത്തിൽ ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പലയിടത്തും വൈദ്യുതി മുടങ്ങി. റോഡുകൾ തകർന്നു. അമേരിക്കയിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിനിടെയാണ് കനത്ത കനത്ത മഴയും പ്രളയവും. ടെക്‌സസിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ റദ്ദാക്കി. ഞെട്ടിപ്പിക്കുന്ന ദുരന്തമാണിതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചു.
Good morning. Please keep Texas in your prayers—especially the flood victims, the missing, their families, and the first responders searching for them.
Tragedy in Texas: Flash floods along the Guadalupe River have taken 13 lives. 23 young Christian girls from Camp Mystic are… pic.twitter.com/nH5QJz9Mc6
— ꜱǫʏʟᴀʀᴋ (@Kralyqs) July 5, 2025
SUMMARY: Texas flash floods: Death toll rises to 43