ബെംഗളൂരു : 12 ദിവസം നീണ്ടുനിൽക്കുന്ന കർണാടക നിയമസഭ, നിയമ നിര്‍മാണ കൗണ്‍സില്‍ വർഷകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. ദേവദാസി പുനരധിവാസം, ഗ്രേറ്റര്‍ ബെംഗളൂരു അതോറിട്ടി അടക്കമുള്ള സുപ്രധാന ബില്ലുകൾ ഇത്തവണ സഭയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടുതട്ടിപ്പ് ആരോപണം, 11 പേരുടെ മരണത്തിന് ഇടയാക്കിയ ചിന്നസ്വാമി സ്റ്റേഡിയ ദുരന്തം അടക്കം സഭയില്‍ ചര്‍ച്ചയാകും. ഈ മാസം 22 നു സഭ അവസാനിക്കും.
SUMMARY: The monsoon session of the Legislative Assembly will begin today.