ബെംഗളൂരു:ചിക്കമഗളൂരുവിലെ റെസിഡൻഷ്യൽ സ്കൂളില്‍ ഭക്ഷ്യവിഷബാധയെത്തുടർന്ന് നാല് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്യാണനഗറിലെ അൽദൂർ അംബേദ്കർ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികള്‍ക്കാണ് കഴിഞ്ഞദിവസം ഭക്ഷ്യവിഷബാധയേറ്റത്. ഉച്ചഭക്ഷണം കഴിച്ചശേഷം കുട്ടികള്‍ ഛർദിച്ചതിനെ തുടര്‍ന്ന് ഇവരെ ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
SUMMARY: Food poisoning at residential school: Four students hospitalized
റെസിഡൻഷ്യൽ സ്കൂളില്‍ ഭക്ഷ്യവിഷബാധ: നാല് വിദ്യാർഥികൾ ആശുപത്രിയിൽ
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















