ന്യൂഡൽഹി: യുപി പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രിംകോടതി. എല്ലാ തിങ്കളാഴ്ചയും ഉത്തര്‍പ്രദേശിലെ പോലിസ് സ്റ്റേഷനില്‍ ഹാജരാവണമെന്ന വ്യവസ്ഥയിലാണ് ഇളവ്. ജസ്റ്റിസുമാരായ പിഎസ് നരസിംഹ, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണ് തീരുമാനം.
വിചാരണ ആരംഭിക്കാനിരിക്കെ ജാമ്യവ്യവസ്ഥകളില്‍ ഇളവ് വേണമെന്ന് സിദ്ദീഖ് കാപ്പന് വേണ്ടി അഭിഭാഷകനായ അസർ അസീസ് ആവശ്യപ്പെട്ടിരുന്നു. ഉത്തർപ്രദേശിലെ ഹാഥ്‌രസില്‍ പ്രായപൂർത്തിയാകാത്ത ദളിത് പെണ്‍കുട്ടി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാനുള്ള യാത്രയ്‌ക്കിടെ 2020 ഒക്ടോബർ അഞ്ചിനാണ് മധുര ടോള്‍ പ്ലാസയില്‍ വച്ചാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലായത്.
രണ്ടു വർഷത്തിന് ശേഷം 2022 സെപ്‌തംബറിലാണ് ജാമ്യം ലഭിച്ചത്. പോലീസ് പിടിച്ചെടുത്ത രേഖകളും സിദ്ദിഖ് കാപ്പൻ കോടതിക്ക് മുമ്പാകെ തേടിയെങ്കിലും പാസ്പോർട്ട് അടക്കമുള്ള രേഖകള്‍ കൈവശം ഇല്ലെന്ന് യുപി പോലീസ് കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു. മൊബൈല്‍ഫോണ്‍ വിട്ട്നല്‍കാനാവില്ലെന്നും യുപി പോലീസ് അറിയിച്ചു.
TAGS : SIDDIQUE KAPPAN | SUPREME COURT
SUMMARY : The Supreme Court relaxed the bail conditions of Siddique Kappan
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലും തമിഴ്നാട്ടിലും റെക്കോർഡ് പോളിങ്. വൈകിട്ട് 6 മണി വരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ പോളിങ്…
കാസറഗോഡ് : ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. കാസറഗോഡ് ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ…
കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി…
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില 40 ഡിഗ്രി സെൽഷ്യസിനു മുകളിലേക്ക് ഉയർന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട്, കൊല്ലം,…
കൊല്ലം: കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ (വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാന്‍…
തിരുവനന്തപുരം: കേരളത്തില്‍ ചൂട് കൂടുന്നതിനിടെ ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ ഇന്നും…