ബെംഗളൂരു: കര്‍ണാടക സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്ന കന്നഡ ഭാഷയെ സ്നേഹിക്കുന്ന മലയാളി സമൂഹത്തെ അഭിനന്ദിക്കണമെന്ന് സാംസ്‌കാരിക പ്രവര്‍ത്തകന്‍ പ്രദീപ് രോഘഡേ. തിപ്പസന്ദ്ര ഫ്രണ്ട്‌സ് അസോസിയേഷന്റെ പ്രതിമാസ സെമിനാറില്‍ കന്നഡ രാജോത്സവവും, കേരളപ്പിറവിയും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1956 നവംബര്‍ ഒന്നിന് കര്‍ണാടക സംസ്ഥാനം ഉടലെടുത്തെങ്കിലും ഈ സംസ്ഥാനത്തെ ഇന്നത്തെ നിലയില്‍ എത്തിക്കുന്നതിന്നുവേണ്ടി നിരവധി നവോത്ഥാന നായകര്‍ പ്രയത്‌നിച്ചിട്ടുണ്ട്. മുഖ്യമായും ഡോ. രാജകുമാറിന്റെ നേതൃത്വത്തില്‍ കന്നഡ നിര്‍ബന്ധമായും സ്‌കൂളുകളില്‍ പഠിപ്പിക്കണമെന്ന് ഗോക്കോക്ക് ചെലുവലി മൂവ്‌മെന്റും അതുകൂടത്തെ മറ്റു കമ്മറ്റികളും ചേര്‍ന്ന് എടുത്ത തീരുമാനങ്ങളാണ് ഇന്ന് കര്‍ണാടക ഈ നിലയില്‍ തല ഉയര്‍ത്തി നില്‍ക്കുന്നതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലേക്ക് മറ്റു ഏത് സംസ്ഥാനക്കാര്‍ എത്തിയാലും അവരെ ചേര്‍ത്തുപിടിക്കുന്ന സംസ്‌കാരമാണ് കന്നഡ ജനതയ്ക്ക് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
കേരള പിറവി ദിനത്തെ കുറിച്ച് ശ്രീകണ്ഠന്‍ നായര്‍ പ്രഭാഷണം നടത്തി. ഇന്നത്തെ കേരളം ഈ നിലയില്‍ എത്തിയത് നിരവധി പോരാട്ടങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. പെറ്റമ്മയെന്നോ പോറ്റമ്മയെന്നോ വേര്‍തിരുവുകളില്ലാത്ത വിധം അലിഞ്ഞു ചേര്‍ന്നു പോയ ഒരു സാംസ്‌കാരിക ഭൂമികയാണ് മലയാളിക്ക് കന്നഡ നാട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
പി. മോഹന്‍ ദാസ് അധ്യക്ഷത വഹിച്ചു. ചര്‍ച്ചയില്‍ ആര്‍. വി. ആചാരി, ബി.എസ്. ഉണ്ണികൃഷ്ണന്‍, കെ. ആര്‍. കിഷോര്‍, ആര്‍.വി. പിള്ള, കല്പന പ്രദീപ്, എന്നിവര്‍ സംസാരിച്ചു പ്രദീപ്. പി. പി. നന്ദി പറഞ്ഞു.
<BR>
TAGS : THIPPASANDRA FRIENDS ASSOCIATION,
കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി നടൻ ദുല്‍ഖർ സല്‍മാന്റെ വാഹനം പിടിച്ചെടുത്തു. ഡിഫൻഡര്‍ വാഹനമാണ് സംഘം പിടിച്ചെടുത്തത്. നികുതി വെട്ടിച്ച്…
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരത്തെ പ്രതിരോധിക്കാൻ നിർദേശങ്ങളുമായി ആരോഗ്യവകുപ്പിന്റെ ഉത്തരവ്. മലിനമായ കുളങ്ങള്‍, തടാകങ്ങള്‍, ഒഴുക്ക് കുറഞ്ഞ തോടുകള്‍ തുടങ്ങിയ…
റിയാദ്: സൗദി ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലു ശൈഖ്(81) അന്തരിച്ചു. സൗദി റോയല്‍ കോടതിയാണ് വാർത്ത സ്ഥിരീകരിച്ചത്.…
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ലോക്കോ പൈലറ്റിന് തലകറക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് വണ്ടി സുരക്ഷിതമായി നിർത്തി. ചെന്നൈ-മംഗളൂരു എഗ്മോർ എക്സ്പ്രസിലെ കെ.പി. പ്രജേഷിനാണ്…
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…