ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവ് അടക്കം 50 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കളുമായി മൂന്നുപേർ ബെംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി.
ബെംഗളൂരുവിലേക്ക് തായ്‌ലാൻഡിൽനിന്ന് മയക്കുമരുന്ന് കടത്തുന്നെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആദ്യം യൂസഫ് ഷാഹുല്‍ എന്നിവര്‍ പിടിയിലായി. കൊളംബോയിൽ നിന്നുള്ള വിമാനത്തിൽ ബെംഗളൂരുവിൽ എത്തിയ ഇവരിൽനിന്ന് 31.4 കിലോ ഹൈബ്രിഡ് കഞ്ചാവും നാല് കിലോ മാജിക് മഷ്റൂമും പിടിച്ചെടുത്തു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് മറ്റൊരു വിമാനത്തിൽ ശിവകുമാറും ലഹരിമരുന്നുമായി വരുന്നത് അറിഞ്ഞത്. തുടര്‍ന്നു ഇയാളെ പിടികൂടി. 14 കിലോ കഞ്ചാവും രണ്ട് കിലോ മഷ്‌റൂമും പിടിച്ചെടുത്തു.
SUMMARY: Three arrested at Bengaluru airport in drug case