മുംബൈ: മുംബൈയിലെ ബഹുനില കെട്ടിടത്തിൽ ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ മരിച്ചു. ലോഖണ്ഡ്‌വാല കോംപ്ലക്‌സിലെ 14 നിലകളുള്ള റിയ പാലസ് റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ചന്ദ്രപ്രകാശ് സോണി (74), കാന്ത സോണി (74), പെലുബെറ്റ (42) എന്നിവരാണ് മരിച്ചത്.
കെട്ടിടത്തിൻ്റെ പത്താം നിലയിൽ രാവിലെ എട്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.
മുംബൈയിലെ ചെമ്പൂരിൽ ഈ മാസം ആദ്യത്തില്‍ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഏഴ് വയസ്സുകാരി ഉൾപ്പെടെ ഒരേ കുടുംബത്തിലെ ഏഴ് പേർ മരിച്ചിരുന്നു.
<BR>
TAGS : FIRE BREAKOUT | MUMBAI
SUMMARY : Major fire breaks out in residential building in Mumbai, 3 dead
തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് നിര്‍മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ മരിച്ചവരിൽ അഞ്ച് പേരെ തിരിച്ചറിഞ്ഞു. പഴയന്നൂർ വെണ്ണൂർ ദേശം സ്വദേശി പാറക്കണ്ടിൽ…
ബെംഗളുരു: യുവതി കാമുകനെ വീട്ടിലേക്ക് വിളിച്ച് കെട്ടിയിട്ട് തീ കൊളുത്തി കൊന്നു. ചൊവ്വാഴ്ച തെക്കൻ ബെംഗളൂരുവിലെ അഞ്ജനപുരയിലാണ് ഞെട്ടിച്ച സംഭവം…
തൃശ്ശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ സ്ഫോടനത്തിൽ മരണം 13 ആയി. 13 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. അവരിൽ…
ന്യൂഡൽഹി: രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശനത്തിനുള്ള ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 23-ന് ആരംഭിക്കും. ജെഇഇ മെയിൻ പരീക്ഷയിൽ യോഗ്യത…
ആലപ്പുഴ: ബൈക്കില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. ഗുതരമായി പരുക്കേറ്റ സഹയാത്രികൻ ആശുപത്രിയില്‍ ചികിത്സയിലാണ്. താമരക്കുളം കിഴക്കേമുറി പച്ചക്കാട്…
തൃശൂർ: തൃശൂർ പൂരത്തിനു വെടിക്കെട്ടുസാമഗ്രികൾ നിർമിക്കുന്നിടത്തുണ്ടായ സ്ഫോടനത്തിൽ 12 മരണം സ്ഥിരീകരിച്ചു. നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ തൃശൂര്‍…