വോട്ട് രേഖപ്പെടുത്താൻ പുലര്‍ച്ചെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൊസൂരില്‍ കാര്‍ അപകടത്തില്‍പ്പെട്ടു; ബെംഗളൂരുവിൽ നിന്നുള്ള മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ഹൊസൂര്‍: തമിഴ്‌നാട്ടില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ബെംഗളൂരുവില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ട് സഹോദരന്മാർ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. കൃഷ്ണഗിരിയിലെ ഹൊസൂറിന് സമീപം ബുധനാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു.

ബെംഗളൂരുവിൽ താമസിക്കുന്ന സഹോദരന്മാരായ മാരി (28), പ്രദീപ് (25), വീരമണി (25) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന സതീഷ് കുമാറിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ധർമ്മപുരി സ്വദേശികളാണ്‌ നാലുപേരും. പെന്നഗ്രാം താലൂക്കിലെ കടമഡൈ സ്വദേശിയായ സതീഷ് ബെംഗളൂരുവിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്നു വീരമണി ഒരു ലഘുഭക്ഷണ കട നടത്തുന്നു, മാരിയും പ്രദീപും വീരമണിയുടെ കടയിലെ ജോലിക്കാരാണ്.

ബെംഗളൂരുവില്‍ നിന്ന് ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഘം കാറില്‍ ധർമ്മപുരിയിലേക്ക് പുറപ്പെട്ടത്. യാത്രാമധ്യേ ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ ഹൊസൂർ-രായക്കോട്ടൈ റോഡിലെ സനമാവില്‍ വെച്ച് ഇവർ സഞ്ചരിച്ച കാർ സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
SUMMARY: Three people from Bengaluru die in car accident in Hosur while returning home to cast their votes in the morning

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 49 വയസ്സുകാരന്

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

ബനശങ്കരി, ഹരോഹള്ളി, പീനിയ എന്നിവിടങ്ങളെ ബന്ധിപ്പിച്ചു പുതിയ 4 റൂട്ടുകളിൽ കൂടി ബിഎംടിസി സർവീസ്

ബെംഗളൂരു: നഗരത്തിലെ ബനശങ്കരി, ഹരോഹള്ളി, പീനിയ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പുതിയ 4...

കേരളസമാജം സീനിയർ കലോത്സവം 26 ന്

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സീനിയര്‍ കലോത്സവം ഞായറാഴ്ച രാവിലെ...

വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ കാബിൻക്രൂ അം​ഗമായ യുവതിയെ കാറിൽവെച്ച് പീഡിപ്പിച്ചു; കാബ് ഡ്രൈവർ പിടിയിൽ

ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ജോലിക്കായി പോകുകയായിരുന്ന സ്വകാര്യ എയര്‍ലൈന്‍ ക്യാബിന്‍...

ബെംഗളൂരുവിലെ മാലിന്യപ്രശ്ന പരിഹാരത്തിന് മെഗാ പദ്ധതി; 22,000 ടൺ മാലിന്യം നിക്ഷേപിക്കാൻ അഞ്ച് കേന്ദ്രങ്ങൾ കണ്ടെത്തി ജിബിഎ

ബെംഗളൂരു: നഗരത്തിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി വൻ ശുചീകരണ പദ്ധതിയുമായി...

‘യുവാക്കളാണ് രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ നിധി’ ഡല്‍ഹിയിലെ വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായി മമ്മൂട്ടിയും

കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടി നേതൃത്വം നൽകുന്ന...

വ്യാപാരാവശ്യത്തിന് എത്തിയ കാസറഗോഡ് സ്വദേശി കര്‍ണാടകയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ചു 

ബെംഗളൂരു: വ്യാപാര സംബന്ധമായ ആവശ്യത്തിന് കര്‍ണാടകയിലെ കലബുര്‍ഗിയില്‍ എത്തിയ കാസറഗോഡ് സ്വദേശി...

നിതിന്‍ രാജിന്റെ മരണം: ഡോ.എം. കെ റാം വീണ്ടും അറസ്റ്റില്‍

തലശ്ശേരി: നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഡോക്ടർ എം.കെ. റാമിനെ...

Related Articles

Popular Categories