ബെംഗളൂരു: മൈസൂരു റെയില്‍വേ സ്‌റ്റേഷനില്‍ തട്ടികൊണ്ടുപോയ പിഞ്ചുകുഞ്ഞിനെ മണിക്കൂറിനുള്ളില്‍ ആര്‍പിഎഫ് കണ്ടെത്തി. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കുഞ്ഞിനെ തട്ടികൊണ്ടുപോയ ഹാസന്‍ സ്വദേശി നന്ദിനിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു.
അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെയെടുത്ത് നന്ദിനി കടന്നുകളയുകയായിരുന്നു. ഉറക്കം ഞെട്ടി കുഞ്ഞിനെ കാണാതിരുന്ന അമ്മ ഉടന്‍ ബന്ധുക്കളെ വിവരമറിയിച്ചു. ഉടന്‍ റയില്‍വേ പോലീസെത്തി സിസി ടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു. തുടര്‍ന്ന് ഒരു മണിക്കൂറിനകം നന്ദിനിയേയും കുഞ്ഞിനേയും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് കണ്ടെത്തുകയായിരുന്നു.
This morning,#RPF at #Mysuru swiftly rescued a 6 month old baby after woman attempted to abduct him from the station portico.Constable Nagaraju spotted the distressed mother & alerted team.Nandini (45),from Hassan,was intercepted on Platform No 6.@RPF_INDIA@SWRRLY @RailMinIndia pic.twitter.com/ZmkpfdEZWG
— Yasir Mushtaq (@path2shah) October 22, 2025
SUMMARY: Toddler kidnapped at Mysuru railway station; RPF finds baby within an hour