കൊച്ചി: ദേശീയപാതയില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താല്‍ക്കാലികമായി നിർത്തിവെച്ച ഹൈക്കോടതി നടപടി തുടരും. ടോള്‍ പിരിവ് പുനഃസ്ഥാപിക്കാൻ അനുവദിക്കണമെന്നു കാട്ടി നാഷണല്‍ ഹൈവേ അതോറിറ്റി നല്‍കിയ ഹർജി നാളത്തേക്ക് മാറ്റി. കേസില്‍ തിങ്കളാഴ്ചയോടെ തീരുമാനമെന്ന് കോടതി അറിയിച്ചു.
നിലവിലെ സ്ഥിതിഗതി വിലയിരുത്തി റിപ്പോർട്ട് നല്‍കാൻ കളക്ടറോട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് കോടതി പരിശോധിക്കും. ദേശീയപാതയിലെ ഗതാഗത തടസ്സം നേരിടുന്ന പ്രദേശങ്ങളില്‍ പ്രശ്‌ന പരിഹാരത്തിനായി സ്വീകരിച്ച നടപടിികളെക്കുറിച്ച് ജില്ലാ കലക്ടർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷമാകും അന്തിമ തീരുമാനമെടുക്കുകയെന്നും കോടതി വ്യക്തമാക്കി.
അതുവരെ ടോള്‍ പിരിക്കാൻ പാടില്ലെന്നും കോടതി നിർദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതി നിർദേശപ്രകാരം രൂപവത്കരിച്ച ജില്ലാകലക്ടറുടെ നേതൃത്വത്തിലുള്ള സമിതി ദേശീയപാത പരിശോധിച്ച ശേഷം റിപ്പോർട്ട് കോടതയില്‍ സമർപ്പിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോർട്ടിന് വ്യക്തതയില്ലെന്നും കോടതി പറഞ്ഞു.
SUMMARY: Toll ban in Paliyekkara to continue; High Court says decision by Monday