കോട്ടയം: കുറവിലങ്ങാട് എം.സി. റോഡിൽ ചീങ്കല്ലയിൽ പള്ളിക്ക് എതിർവശം ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 49 പേർക്ക് പരുക്കേറ്റു. തിങ്കൾ പുലർച്ചെ രണ്ടോടെയിരുന്നു അപകടം. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധ്യ (45) ആണ് മരിച്ചത്.
ഇരിട്ടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയി തിരികെ വരുന്നതിനിടെയായിരുന്നു അപകടം. ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു.അപകടത്തിൽ ഗുരുതര പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
SUMMARY: Tourist bus overturns in Kottayam, one dead, 49 injured














