കോഴിക്കോട്: ടി.പി കേസ് പ്രതി ടി.കെ രജീഷിന് പരോള്‍ അനുവദിച്ച് ജയില്‍ വകുപ്പ്. കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന് ജയില്‍ ഡിഐജി കൈക്കൂലി വാങ്ങിയെന്ന് വിജിലൻസ് കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് പുതിയൊരാള്‍ക്കു കൂടി പരോള്‍ ലഭിക്കുന്നത്.
കൊടും ക്രിമിനലുകളെ പണം മേടിച്ച് സർക്കാർ പരോള്‍ നല്‍കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ആരോപിച്ചു. ആര്‍എംപി നേതാവ് ടി.പി ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ നാലാംപ്രതി രജീഷിന് 20 ദിവസത്തെ പരോളാണ് ജയില്‍വകുപ്പ് അനുവദിച്ചത്. കണ്ണൂർ സെൻട്രല്‍ ജയിലില്‍ കഴിയുന്ന രജീഷിന് 3 മാസത്തിനിടെ കിട്ടുന്ന രണ്ടാമത്തെ പരോളാണ്.
ടി.പി കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെചുള്ളവർക്ക് പരോള്‍ അനുവദിക്കാൻ കൈക്കൂലി വാങ്ങിയെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിഐജി എം.കെ വിനോദ് കുമാറിനെതിരെ വിജിലൻസ് കേസെടുത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ രജീഷിൻ്റെ പരോളില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.
SUMMARY: TP murder case; Accused TK Rajeesh granted parole again














