തിരുവനന്തപുരം: സൗത്ത് സെൻട്രൽ റെയിൽവേയ്ക്ക് കീഴിലെ പാതകളില്‍ ട്രാക്ക് നിർമാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ആറ് ട്രെയിനുകൾ താത്കാലികമായി റദ്ദാക്കി.
ആഗസ്റ്റ് 15, 18 തീയതികളിലെ കോർബ-തിരുവനന്തപുരം നോർത്ത് സൂപ്പർഫാസ്റ്റ് (22647), ആഗസ്റ്റ് 13, 16 തീയതികളിലെ തിരുവനന്തപുരം നോർത്ത്-കോർബ സൂപ്പർഫാസ്റ്റ് (22648 ), ഒക്ടോബർ 10, 12 തീയതികളിലെ ഗോരക്പൂർ-തിരുവനന്തപുരം നോർത്ത് രപ്തിസാഗർ എക്സ്പ്രസ് (12511), ഒക്ടോബർ 13ലെ ബറായൂണി-എറണാകുളം ജങ്ഷൻ രപ്തിസാഗർ എക്സ്പ്രസ് (12521), ഒക്ടോബർ 17ലെ എറണാകുളം ജങ്ഷൻ-ബറായൂനി രപ്തിസാഗർ എക്സ്പ്രസ് (12522) എന്നി ട്രെയിനുകളാണ് പൂർണമായും സര്‍വീസ് റദ്ദാക്കിയത്.
കോട്ടയം യാർഡിലെ നടപ്പാലം പൊളിച്ചു മാറ്റൽ ജോലികളെ തുടർന്ന് ആഗസ്റ്റ് 16 മുതൽ 31 വരെ ട്രെയിൻ ഗതാഗതത്തിൽ ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ട് .ആഗസ്റ്റ് 16, 17, 19, 23, 29 തീയതികളിലെ കോട്ടയം-നിലമ്പൂർ എക്സ്പ്രസ് (16326) ഏറ്റുമാനൂരിൽ നിന്നായിരിക്കും നിലമ്പൂരിലേക്കുള്ള യാത്ര ആരംഭിക്കുക. അതുപോലെ ആഗസ്റ്റ് 19, 22, 24, 26, 30 തിയതികളിലെ നിലമ്പൂർ-കോട്ടയം എക്സ്പ്രസ് (16325) ഏറ്റുമാനൂരിൽ യാത്ര അവസാനിപ്പിക്കും ആഗസ്റ്റ് 26നുള്ള മംഗളൂരു-തിരുവനന്തപുരം നോർത്ത് സ്പെഷൽ (06164) യാത്രാമധ്യേ അരമണിക്കൂർ പിടിച്ചിടും.
SUMMARY: Track construction: Six trains cancelled