ഗതാഗത കുരുക്കഴിയുന്നു; സിൽക്ക്ബോർഡ് ഡബിൾഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്‌ഡയിലേക്കുള്ള റാംപ് തുറന്നു

ബെംഗളൂരു: സിൽക്ക്ബോർഡ് ഡബിൾ ഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്ഡയിലേക്കുള്ള റാംപ് ബുധനാഴ്ച മുതല്‍ വാഹനഗതാഗതത്തിനായി തുറന്നു കൊടുത്തു. എച്ച്.എസ്.ആർ.ലേ ഔട്ടിനെ ജയനഗർ റാഗിഗുഡ്ഡയുമായി ബന്ധിപ്പിക്കുന്ന മേൽപ്പാലം പൂർണമായും തുറന്നുകൊടുക്കുന്നതായി സൗത്ത് ഈസ്റ്റ് ട്രാഫിക് പോലീസ് അറിയിച്ചു. 5 റാംപുകളുള്ള പാലത്തിന്റെ രണ്ടാമത്തെ റാംപാണു തുറന്നു കൊടുത്തത്. എച്ച്എസ്ആർ ഫിഫ്ത്ത് മെയിൻ മുതൽ റാഗിഗുഡ്ഡ മെട്രോ സ്റ്റേഷൻ വരെ നീളുന്ന റാംപ് തുറന്നതോടെ സിൽക്ക് ബോർഡ് ജംക്‌ഷനിലെ ഗതാഗതക്കുരുക്കിൽപെടാതെ സഞ്ചരിക്കാനാകും. 2024 ജൂലായില്‍ റാഗിഗുഡ്ഡയിൽ നിന്നു സിൽക്ക്ബോർഡ് ഭാഗത്തേക്കുള്ള റാംപ് ഗതാഗതത്തിനു തുറന്നു നൽകിയിരുന്നു.

റാഗിഗുദ്ദയെ സെൻട്രൽ സിൽക്ക് ബോർഡുമായി ബന്ധിപ്പിക്കുന്ന 5.12 കിലോമീറ്റർ ദൈർഘ്യമുള്ള മേൽപാലത്തിന് 5 റാംപുകളാണ് നിർമിക്കുന്നത്. ഇതിൽ 3 റാംപു കളുടെ നിർമാണം പുരോഗമിക്കുകയാണ്. ബിടിഎം ലേഔട്ട്-സിൽക്ക്ബോർഡ്, ഔട്ടർ റിങ് റോഡ്-സിൽക്ക്ബോർഡ്, എച്ച്എസ്ആർ ലേഔട്ട്-ബിടി എം ലേഔട്ട് എന്നീ റാംപുകളുടെ നിർമാണം ഡിസംബറിനുള്ളിൽ പൂർത്തീകരിക്കാനാണു ലക്ഷ്യമിടുന്നത്.

449 കോടി രൂപ ചെലവിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് മേൽപ്പാലം നിർമിക്കുന്നത്. മേൽപ്പാലത്തിന്റെ മുകളിലുടെ ആർവി റോഡ്-ബൊ മ്മസന്ദ്ര മെട്രോയും താഴത്തെ പാലത്തിലൂടെ വാഹനങ്ങളും കടന്നുപോകും. നഗരത്തില്‍ ഏറ്റവും ഗതാഗതക്കുരുക്കനുഭവപ്പെടുന്ന ജങ്ഷനുകളിലൊന്നായ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷനിലെ തിരക്ക് മേല്‍പ്പാലം പൂര്‍ണ്ണ ഗതാഗത സജ്ജമാകുന്നതോടെ ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

SUMMARY: Traffic congestion eases; Ramp to Ragigudda on Silkboard Double Decker Flyover opens

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കരിങ്കടലില്‍ ചരക്ക് കപ്പലിനു നേരെ വീണ്ടും ആക്രമണം; ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ന്യൂഡൽഹി: കരിങ്കടലിൽ വാണിജ്യ കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു...

ധർമേന്ദ്ര പ്രധാൻ്റെ രാജിയിൽ ഉറച്ച് സിജെപി; ഡൽഹിയിൽ കേന്ദ്രസർക്കാരുമായുള്ള മൂന്നാംഘട്ട ചർച്ച ഇന്ന്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

ബെംഗളൂരുവിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും; രാവിലെ മുതൽ വൈകിട്ട് വരെ നിയന്ത്രണം

ബെംഗളൂരു: കെപിടിസിഎൽ നടപ്പാക്കുന്ന അറ്റകുറ്റപ്പണികളുടെയും വൈദ്യുതി വിതരണ ശൃംഖലയുടെ പരിപാലന പ്രവർത്തനങ്ങളുടെയും...

നീറ്റ് പരീക്ഷാ വിവാദം; കർണാടകയിലുടനീളം പ്രതിഷേധം ശക്തം

ബെംഗളൂരു: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനെ ചുറ്റിപ്പറ്റിയ വിവാദങ്ങൾക്കിടെ കർണാടകയുടെ...

ഡോംലൂർ മലയാളി അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബർ 27-ന്

ബെംഗളൂരു: ഡോംലൂർ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 27-ന്...

ഏഴ് മാസത്തെ യാത്രാദുരിതത്തിന് അറുതി; കെങ്കേരി–ഹെജ്ജാല റെയിൽവേ അണ്ടർബ്രിഡ്ജ് ഇന്ന് തുറക്കും

ബെംഗളൂരു: പടിഞ്ഞാറൻ ബെംഗളൂരുവിലെ കെങ്കേരി–ഹെജ്ജാല റെയിൽവേ അണ്ടർബ്രിഡ്ജ് ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും....

കേരള പോലീസില്‍ വന്‍ അഴിച്ചുപണി: 161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസില്‍ വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. 161 ‍ഡിവൈ.എസ്.പിമാര്‍ക്ക്...

നിർമാണത്തില്‍ പിഴവ്; പുതുതായി നിര്‍മിച്ച 18 നില കെട്ടിടം പൊളിച്ചു നീക്കുന്നു

ബെംഗളൂരു: 18 നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമാണത്തില്‍ അപാകത കണ്ടതിനെ തുടർന്ന്...

Related Articles

Popular Categories