കറാച്ചി: പാകിസ്ഥാനില്‍ ട്രെയിൻ പാളം തെറ്റി അഞ്ചുപേർ മരിച്ചു. അപകടത്തില്‍ നിരവധി പേർക്ക് പരുക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ ഷേർ ഷായില്‍ ഇന്ന് (ഒക്‌ടോബർ 13) പുലർച്ചെ 5.15-ഓടെയാണ് അപകടമുണ്ടായത്. കറാച്ചിയിലെ സതേണ്‍ പോർട്ട് സിറ്റിയില്‍ നിന്ന് പെഷവാറിലേക്ക് പോവുകയായിരുന്ന ദി റെഹ്മാൻ ബാബ എക്സ്പ്രസ് ആണ് പാളം തെറ്റിയത്.
അപകടത്തില്‍ പരുക്കേറ്റവരെ മുള്‍ട്ടാനിലെ നിഷ്താർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാകിസ്ഥാനില്‍ റെയില്‍വേ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അറ്റകുറ്റപ്പണികളുടെ കുറവും കാരണം ട്രെയിൻ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. ട്രാക്കുകളുടെയും സിഗ്നലിംഗ് സംവിധാനങ്ങളുടെയും കാലപ്പഴക്കമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമാകുന്നത്. 2023-ല്‍ തെക്കൻ പാകിസ്ഥാനില്‍ പാസഞ്ചർ ട്രെയിൻ പാളം തെറ്റി 30 പേർ മരിച്ചിരുന്നു.
SUMMARY: Train derails in Pakistan; five dead















