ബെംഗളൂരു: ചിക്കമഗളൂരുവിൽ അനുവാദമില്ലാതെ വനമേഖലയിൽ ട്രക്കിങ് നടത്തിയ 103 വിനോദസഞ്ചാരികളെ പോലീസ് കസ്റ്റഡിയിലെടുത്തു. മുദ്ദിഗെരെയിലെ ചർമാടി ചുരത്തിലെ ബിടിരുത്തല വനത്തിലേക്കു അതിക്രമിച്ചു കയറിയവരാണ് പിടിയിലായത്.
ബെംഗളൂരുവിലെ ഐടി ജീവനക്കാരാണ് പിടിയിലായവരിൽ ഭൂരിഭാഗവും. ഇവരുടെ 2 ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ 4 വാഹനങ്ങൾ പിടിച്ചെടുത്തു. പ്രദേശവാസിയാണ് വിനോദസഞ്ചാരികളെ നിരോധിത മേഖലയിൽ എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. വനം വകുപ്പിന്റെ അനുമതിയില്ലാതെ മേഖലയിലേക്ക് അതിക്രമിച്ചു കയറിയതിനു വിനോദസഞ്ചാരികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
SUMMARY: 103 tourists were apprehended for trekking without the necessary authorization.