പാലക്കാട്: രണ്ടരവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു. മണ്ണാർക്കാട് പൊമ്പ്രയിലാണ് സംഭവം. പൊമ്പ്ര സ്വദേശി തിട്ടുമ്മല്‍ സഫ് വാൻ, ഷഹല ദമ്പതികളുടെ മകള്‍ ഫാത്തിമ ഷസ (രണ്ടര വയസ്)ക്കാണ് കടിയേറ്റത്. ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.
കുട്ടിക്ക് ചോറുകൊടുക്കുന്നതിനായി മാതാവ് ഷഹല കുട്ടിയുമായി വീടിന് പുറത്ത് ഉമ്മറത്ത് ഇരിക്കുമ്പോൾ സിറ്റൗട്ടില്‍ കാറിനടിയില്‍ കിടന്നിരുന്ന നായ കുട്ടിയുടെ കാലില്‍ കടിക്കുകയായിരുന്നു. കുട്ടിയുടെ കാലില്‍ മുറിവുണ്ട്.
SUMMARY: Two-and-a-half-year-old girl bitten by a stray dog