തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പരിശീലന നീന്തല്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു കുട്ടികള്‍ മുങ്ങി മരിച്ചു. നെടുമങ്ങാട് വേങ്കവിള നീന്തല്‍ പരിശീലന കുളത്തില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് മരിച്ചത്. കൂശർകോട് സ്വദേശികളായ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചത്.
ഉച്ചക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. മൃതദേഹങ്ങള്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ പഞ്ചായത്ത് കുളം നീന്തല്‍ പരിശീലനത്തിന് വേണ്ടി ഉപയോഗിക്കുന്നതാണ്. അനുമതിയില്ലാതെയാണ് കുട്ടികള്‍ ഇറങ്ങിയതെന്ന് നാട്ടുകാരും ജനപ്രതിനിധികളും പറയുന്നു.
SUMMARY: Two children drowned in training pool