ബെംഗളൂരു: ചിക്കമഗളൂരുവില്‍ കാർ ബൈക്കിലിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിൻ്റെ മകൻ ഷഹീർ (22), തേറാംകണ്ടി അസീസിൻ്റെ മകൻ അനസ് (22) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം ചിക്കമഗളൂരുവിനടുത്ത കടൂരിൽ ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചായിരുന്നു അപകടം. അനസ് സംഭവ സ്ഥലത്തും ഷഹീർ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. 2 സ്കൂട്ടറുകളിൽ നാലു സുഹൃത് സംഘം കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് വിനോദ യാത്രക്ക് പുറപ്പെട്ടതായിരുന്നു. മൈസൂരു സന്ദര്‍ശിച്ച ശേഷം ചിക്കമഗളൂരുവിലേക്ക് പുറപ്പെട്ടതായിരുന്നു സംഘം. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ചിക്കമഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ഇരുവരുടെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും.
SUMMARY: Two Malayali youths die after car hits bike in Chikkamagaluru













