ബെംഗളൂരു: തുമക്കൂരുവിന് സമീപം കുനിഗല്‍-മൈസൂരു പാതയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. മാളിയേക്കൽ തട്ടാരുമുണ്ടയിലെ പണിക്കരുന്നൻ ഇർഷാദ് അലി (23), അഞ്ചച്ചവിടി കുന്നുമ്മലിലെ കുന്നത്ത് മുഹമ്മദ് അമീൻ (22) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് ഹെബൂരിൽ വെച്ചായിരുന്നു അപകടം. ടയറുകൾ കയറ്റി സേലത്തേക്കു പോവുകയായിരുന്ന ലോറി നിയന്ത്രണംവിട്ട് റോഡരികിലെ മരത്തില്‍ ഇടിച്ച് മറിഞ്ഞാണ് അപകടം.
ഗുരുതര പരുക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചു. വിവരമറിഞ്ഞ് ബന്ധുക്കള്‍ തുമക്കൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം തുമക്കൂരു ജില്ല ആശുപത്രിയിലേക്ക് മാറ്റി. എഐകെഎംസിസി തുമക്കൂരു ഭാരവാഹികളായ ഹനീഫ, മുജീബ് പെരിന്തൽമണ്ണ, ഹാനി ഹുസൈൻ, ഹംസ എന്നിവര്‍ സംഭവസ്ഥലത്തെത്തി നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി. പോസ്റ്റ്മോര്‌ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ നാളെ നാട്ടിലേക്ക് കൊണ്ടുപോകും.
അബ്ദുല്ലയുടെ മകനാണ് ഇർഷാദ് അലി. മാതാവ്: ദിൽസാദ. സഹോദരി: റിൻസാന.അഷ്റഫിന്റെ മകനാണ് മുഹമ്മദ് അമീൻ. മാതാവ്: മുബീന. ഭാര്യ: റിൻഷ. സഹോദരങ്ങൾ: മുഹമ്മദ് യാസീന്‍, അമാനി, ഫാത്തിമ ലയ്യ, ഹവ്വ, നിഹ്മ.
SUMMARY: Two Malayali youths die in road accident near Tumkur
ന്യൂഡൽഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ…
ചെന്നൈ: 'ജനനായകൻ' സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷ(എസ്ഐഎഫ്ഇഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്തു.…
തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…
തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…