പാലക്കാട്: പാലക്കാട് കുറുനരിയുടെ ആക്രമണം. നാല് പേർക്ക് കടിയേറ്റു. പാലക്കാട് തച്ചനാട്ടുകരയിലാണ് സംഭവം. തച്ചനാട്ടുകര പാറപ്പുറം കൂളാകുർശ്ശി 77 കാരനായ വേലായുധൻ, മകൻ 47 കാരനായ സുരേഷ്, ആലിക്കൽ വീട്ടിൽ ഉമേഷ്, അജീഷ് ആലിക്കൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. വേലായുധന്റെ ദേഹത്തേക്ക് കുറുനരി ചാടി ചുണ്ടിൽ കടിക്കുകയായിരുന്നു. സുരേഷിന് കൈയിലും വയറ്റിലുമാണ് കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. കുറുനരിയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.
SUMMARY: Two of the four people bitten by a jackal in Palakkad’s Thachanattukara are in critical condition

കുറുനരിയുടെ ആക്രമണം; പാലക്കാട് തച്ചനാട്ടുകരയിൽ കടിയേറ്റ നാലുപേരിൽ രണ്ട്പേരുടെ നില ഗുരുതരം
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories