മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിനു പിന്നാലെ മറ്റൊരു വെളിപ്പെടുത്തലുമായി ഇന്ത്യ മുന്നണി മുതിർന്ന നേതാവും എൻ.സി.പി അധ്യക്ഷനുമായ ശരദ് പവാർ. ലോക്സഭ തിരഞ്ഞെടുപ്പിനു പിന്നാലെ കഴിഞ്ഞ വർഷം നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാമെന്ന വാഗ്ദാനവുമായി രണ്ടു പേർ തങ്ങളെ സമീപിച്ചുവെന്ന് നാഗ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ പവാർ പറഞ്ഞു.വാഗ്ദാനം താനും രാഹുല്‍ ഗാന്ധിയും നിരസിച്ചെന്നും വെളിപ്പെടുത്തലിലുണ്ട്.
BREAKING ➖ Maharashtra Elections were definitely rigged
Shocking and Explosive revelation by Sharad Pawar
He claims 2 people had met him & RG before Maharashtra elections & had offered him 160 seats through voter card manipulation 🔥🔥
They both had rejected the offer pic.twitter.com/dOQtRQBgsq
— Ravinder Kapur. (@RavinderKapur2) August 9, 2025
288 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ 160 സീറ്റുകള്‍ പ്രതിപക്ഷത്തിന് നല്‍കാമെന്നും അതിനുള്ള വഴികള്‍ തങ്ങളുടെ കൈയിലുണ്ടെന്നും പറഞ്ഞ് രണ്ടുപേര്‍ സമീപിച്ചുവെന്നാണ് ശരദ് പവാര്‍ പറയുന്നത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള എല്ലാ സംവിധാനങ്ങളും കൈയിലുണ്ടെന്ന് ഈ രണ്ടുപേര്‍ തന്നെ സൂചന നല്‍കിയെന്ന ഗുരുതരമായ കാര്യമാണ് ശരദ് പവാറിന്റെ വെളിപ്പെടുത്തലിലുള്ളത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പേ ഇവര്‍ തന്നെ സമീപിക്കുകയായിരുന്നുവെന്നും വാഗ്ദാനം കേട്ട് താന്‍ അത്ഭുതപ്പെട്ടുപോയെന്നും ശരദ് പവാര്‍ പറയുന്നു. എന്നിട്ടും ആ സമയത്തുപോലും താന്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സംശയിച്ചിരുന്നില്ലെന്നും അവരെ അവഗണിക്കാനാണ് താനും രാഹുല്‍ ഗാന്ധിയും തീരുമാനിച്ചതെന്നും ശരദ് പവാര്‍ പറഞ്ഞു.
ഇതുപോലുള്ള വളഞ്ഞ വഴിയല്ല തങ്ങളുടേതെന്നും ജനപിന്തുണ ആര്‍ജിക്കാനും തിരഞ്ഞെടുപ്പിനെ സത്യസന്ധമായി നേരിടാനുമാണ് താനും രാഹുലും നിശ്ചയിച്ചതെന്നും ശരദ് പവാര്‍ പറഞ്ഞു. തന്നെ സമീപിച്ചവര്‍ പറഞ്ഞതൊന്നും കാര്യമായി എടുക്കാന്‍ തോന്നാത്തതിനാല്‍ അവരുടെ കോണ്‍ടാക്ട് വിവരങ്ങള്‍ താന്‍ സൂക്ഷിച്ചിട്ടില്ലെന്നും ശരദ് പവാര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് വോട്ടർപട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് തെളിവുകൾ സഹിതം രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തൽ വന്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളെ പിന്തുണച്ച പവാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. ഓരോ മണ്ഡലവും കൃത്യമായി പഠിച്ച ശേഷമാണ് വോട്ടർപട്ടികയിലെ ക്രമക്കേടിനെ കുറിച്ച് രാഹുൽ ഗാന്ധി ആരോപണങ്ങളുന്നയിച്ചതെന്ന് പവാർ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിഷ്പക്ഷതയെക്കുറിച്ചുള്ള സംശയങ്ങൾ നീക്കാനായി വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
SUMMARY: ‘Two people came and offered 160 seats before Maharashtra elections, Rahul and I refused’, reveals Sharad Pawar