പത്തനംതിട്ട: അച്ചൻകോവില്‍ ആറ്റില്‍ രണ്ട് വിദ്യാർഥികള്‍ ഒഴുക്കില്‍പ്പെട്ടു. ഒരാളുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ചിറ്റൂർ സ്വദേശി അജ്സല്‍ അജി എന്ന വിദ്യാർഥിയുടെ മൃതദേഹമാണ് കണ്ടെത്തി. പത്തനംതിട്ട കൊന്നമൂട് സ്വദേശി നബീല്‍ നിസാം എന്ന രണ്ടാമനായി തിരച്ചില്‍ തുടരുന്നു. കല്ലറക്കടവില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.
മാർത്തോമാ എച്ച്‌എസ്‌എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. ഓണപ്പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർഥികളാണ് ഒഴുക്കില്‍പ്പെട്ടത്. പുഴയിലെ തടയണയുടെ മുകള്‍ ഭാഗത്തുനിന്ന് കാല്‍വഴുതി താഴെ ഒഴുക്കില്‍പ്പെടുകയായിരകുന്നു. ആദ്യം ഒരാള്‍ ഒഴുക്കില്‍പ്പെടുകയും ഇയാളെ രക്ഷിക്കാൻ മറ്റൊരാള്‍ ഇറങ്ങുകയായിരുന്നു എന്നാണ് വിവരം.
SUMMARY: Two students drowned in Achankovil river; one dies