ബെംഗളൂരു: കെങ്കേരി ആർവി കോളജിനു സമീപത്തെ കനാലിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതോടെ എത്തിയ പോലീസാണ് കനാലിൽ നിന്നു മൃതദേഹം പുറത്തെടുത്തത്. 35 വയസ്സിനും 45 വയസ്സിനും ഇടയിൽ പ്രായമുള്ളയാളാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
മൃതദേഹം അഴുകി തുടങ്ങിയിട്ടുണ്ട്. പ്രത്യക്ഷത്തിൽ മുറിവുകളൊന്നുമില്ല. നെഞ്ചിൽ തമിഴിൽ ‘എസ് ജയ’ എന്നു പച്ച കുത്തിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിനു കേസെടുത്ത കെങ്കേരി പോലീസ് അന്വേഷണം ആരംഭിച്ചു.
SUMMARY: Unidentified body found in canal at Bengaluru.