യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025 ഓഗസ്റ്റ് 5 മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റായ www.unionbankofindia.co.in-ൽ ആരംഭിച്ചിട്ടുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2025 ഓഗസ്റ്റ് 26 ആണ്.
യോഗ്യത: എംബിഎ/പിജിഡിഎം, പിജിഡിബിഎം, പിജിഡിബിഎ ജയം. എൻഐഎസ്‌എം/ഐആർഡിഎഐ/എൻസിഎഫ്‌എം/എഎംഎഫ്‌ഐ സർട്ടിഫിക്കേഷൻ അഭികാമ്യം. പ്രായപരിധി: 25 – 35 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷാ ഫീസ്: 1180 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗത്തിന് 177 രൂപ. ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷൻ, പ്രമാണ പരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ട്.
SUMMARY: Union Bank invites applications for 250 Wealth Manager posts