കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

ന്യൂഡൽഹി: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ്, പാർലമെന്ററി കാര്യവകുപ്പ് സഹമന്ത്രി എൽ. മുരുകൻ മന്ത്രിസ്ഥാനവും രാജ്യസഭാാംഗത്വവും രാജിവെച്ചു. തമിഴ്‌നാട്ടിൽ പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ.

കേന്ദ്ര മന്ത്രി സഭയുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമായി നിൽക്കുന്നതിനിടെയാണ് എല്‍. മുരുകന്‍ രാജിവെച്ചത് എന്നും ശ്രദ്ധേയമാണ്. രാജിയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുരുകൻ കത്തയച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയ്ക്കും തമിഴ്‌നാടിനും വേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞത് തന്റെ ജീവിതത്തിലെ അംഗീകാരമാണെന്ന് കത്തിൽ പറയുന്നു.

‘തൊഴിലാളിയുടെ മകനായി ജീവിതം ആരംഭിച്ച്, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ്. ഇനി താഴെത്തട്ടിലേക്ക് മടങ്ങാനും പാർട്ടി പ്രവർത്തകർക്കൊപ്പം നിൽക്കാനും ഞാൻ ആഗ്രഹിക്കുന്നു ” എന്നും കത്തിൽ എല്‍. മുരുകന്‍ പറയുന്നു.

2029 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടിൽ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനായി മുഴുവൻ സമയവും പ്രവർത്തിക്കാനാണ് അഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ തമിഴ്നാട് ഘടകം മുൻ അധ്യക്ഷനായ മുരുകൻ മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. നേരത്തെ, രാജ്യസഭാ കാലാവധി അവസാനിച്ചതിനെ തുടർന്ന് കേന്ദ്രമന്ത്രിമാരായ രവ്‌നീത് സിങ് ബിട്ടുവും ജോർജ് കുര്യനും രാജിവെച്ചിരുന്നു.
SUMMARY: Union Minister L. Murugan has resigned; he has also stepped down as an MP.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബന്നേർഘട്ട റോഡ് ജങ്ഷനുകൾ വികസിപ്പിക്കുന്നു; ഡിപിആർ തയ്യാറാക്കാൻ നിർദ്ദേശം

ബെംഗളൂരു: ദക്ഷിണ ബെംഗളൂരുവിലെ പ്രധാന ഗതാഗത ഇടനാഴിയായ ബന്നേർഘട്ട മെയിൻ റോഡിലെ...

കർണാടകയിൽ വരൾച്ചാബാധിത താലൂക്കുകൾ 226 ആയി; കേന്ദ്രസഹായത്തിനുള്ള നിവേദനം ഒരാഴ്ചയ്ക്കകം

ബെംഗളൂരു: കർണാടകയിൽ വരൾച്ചയുടെ വ്യാപ്തി വർധിക്കുന്ന സാഹചര്യത്തിൽ ഒൻപത് താലൂക്കുകൾ കൂടി...

തുലാവർഷം നാളെ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുലാവര്‍ഷം എത്താന്‍ സാധ്യത. നാളെ മുതല്‍ കേരളത്തില്‍...

ഒക്ടോബർ 27 മുതൽ കൗണ്ടറുകളിലൂടെ നേരിട്ടുവാങ്ങുന്ന ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് വാങ്ങുന്ന എല്ലാ യാത്രക്കാർക്കും ഒക്ടോബർ...

നിരോധിത മരുന്ന് കൈവശം വെച്ചതിന് സൗദിയില്‍ മലയാളി നഴ്സ് പോലീസ് കസ്റ്റഡിയില്‍

സൗദി: നാട്ടില്‍ നിന്ന് അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തില്‍...

നവോത്ഥാന മൂല്യങ്ങൾ അട്ടിമറിക്കുകയാണ് സനാതനധർമ്മ വക്താക്കളുടെ ലക്ഷ്യം – പി ജയരാജൻ  

ബെംഗളൂരു:ശ്രീനാരായണ ഗുരുവും, വാഗ്‌ഭടാനന്ദനും, ചട്ടമ്പി സ്വാമികളും, മഹാത്മാ അയ്യങ്കാളിയും, ഗാന്ധിജിയും പകർന്നു...

സപര്യ സാഹിത്യ സൗഹൃദം രൂപവത്കരിച്ചു

ബെംഗളൂരു: ബെംഗളൂരു കേന്ദ്രീകരിച്ച് സപര്യ സാഹിത്യ സൗഹൃദം എന്ന പേരിൽ സാഹിത്യ...

റെയില്‍വേ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ബോണസ്; 2,009.61 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഡൽഹി: റെയില്‍വെ ജീവനക്കാര്‍ക്ക് ബോണസ് നല്‍കാന്‍ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. 78...

Related Articles

Popular Categories