പാലക്കാട്: പാലക്കാട് മൂലത്തറയില്‍ ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപത്തുള്ള കള്ള് ഷാപ്പിന് മുമ്പില്‍ വെച്ചാണ് ഭിക്ഷാടകനെ തല്ലിക്കൊന്നത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് ഭിക്ഷാടകനെ സംശയാസ്പദമായി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിൽ കൊലപാതകം സ്ഥിരീകരിച്ചു.
മൃതദേഹത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. ആൾക്കൂട്ട കൊലപാതകമാണോ എന്ന സംശയത്തിലാണ് പോലീസ്. നിലവില്‍ ഏഴ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇയാളുടെ വ്യക്തിവിവരങ്ങള്‍ കണ്ടെത്തുന്നതിനും കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം കണ്ടെത്തുന്നതിനുമായി പോലീസ് അന്വേഷണം തുടരുകയാണ്.
പാലക്കാട് – തമിഴ്നാട് അതിർത്തി ഗ്രാമമാണ് മൂലത്തറ. മൃതദേഹം കണ്ടെത്തിയ സ്ഥലം സാമൂഹിക വിരുദ്ധരുടെ കേന്ദ്രമാണെന്ന് നാട്ടുകാർ പറയുന്നു.
SUMMARY: Beggar beaten to death in Palakkad; seven in custody; suspected mob killing.
















