തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മേയറും ബിജെപി നേതാവുമായ വി വി രാജേഷിനെ താൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നുരാവിലെ വി വി രാജേഷ് മുഖ്യമന്ത്രിയോട് സംസാരിക്കാൻ പേഴ്സണൽ അസിസ്റ്റന്റിനെ വിളിച്ചിരുന്നു. ആ സമയത്ത് മുഖ്യമന്ത്രിയുടെ അടുത്ത് ഇല്ലാതിരുന്നതിനാൽ പിന്നീട് കണക്ട് ചെയ്യാം എന്ന് പി എ അറിയിച്ചു. അതുകഴിഞ്ഞ് പി എ വിളിച്ച് കണക്ട് ചെയ്യുകയായിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താകുറിപ്പിൽ പറയുന്നത്.
താന്‍ മേയര്‍ ആയി തിരഞ്ഞെടുക്കപ്പെടാന്‍ പോവുകയാണെന്നും അത് കഴിഞ്ഞ് നേരിട്ട് വന്നു കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞു. ആവട്ടെ; അഭിനന്ദനങ്ങള്‍ എന്ന് മുഖ്യമന്ത്രി പ്രതികരിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് പ്രചരിപ്പിക്കപ്പെട്ട വാര്‍ത്ത വി വി രാജേഷിനെ മുഖ്യമന്ത്രി വിളിച്ച് ആശംസകള്‍ അറിയിച്ചു എന്നാണ്. ഇത് വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതുമാണ്.’- മുഖ്യമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു.
ഇന്ന് നടന്ന മേയർ തിരഞ്ഞെടുപ്പിൽ 51 വോട്ടുകൾ നേടിയാണ് വിവി രാജേഷ് മേയറായത്. സംസ്ഥാനത്ത് ആദ്യമായാണ് ബി.ജെ.പി കോര്‍പറേഷന്‍ ഭരണം പിടിക്കുന്നത്. 51 പേരുടെ പിന്തുണ നേടിയാണ് വി.വി രാജേഷ് മേയറായി ചുമതലയേറ്റത്.
SUMMARY: ‘V.V. Rajesh was not called there, he was congratulated when he was called here’; Chief Minister’s Office clarifies














