മലപ്പുറം: പൊന്നാനിയില്‍ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ അയ്യപ്പഭക്തന് ദാരുണാന്ത്യം. അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കർണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച കർണാടക സ്വദേശി ഉമേഷിന് (43) പുറമെ, 11 പേർക്ക് പരുക്കേറ്റിട്ടുണ്ട്.
ഇന്നലെയും ശബരിമല തീർത്ഥാടകർ അപകടത്തില്‍പ്പെട്ടിരുന്നു. ശബരിമല പാതയില്‍ കെഎസ്‌ആർടിസി ബസുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നിലയ്‌ക്കല്‍ – പമ്പ റോഡില്‍ അട്ടത്തോടിന് സമീപമാണ് ബസുകള്‍ അപകടത്തില്‍പ്പെട്ടത്. ഒരു മണിയോടെയായിരുന്നു അപകടം.
SUMMARY: Van carrying Ayyappa devotees collides with lorry in Ponnani: One dead














